കിടിലന്‍ ടി.വി. ഡോട്ട് കോം യു.എ.ഇ. സംഗമം

April 2nd, 2010

kidilan-tvദുബായ്‌ : ഫേസ്ബുക്ക് ഗ്രൂപ്പായ കിടിലന്‍ ടി.വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. സോണ്‍ സംഗമം നാളെ ദുബായ്‌ സബീല്‍ പാര്‍ക്കില്‍ നടക്കും. വൈകീട്ട് മൂന്നര മണി മുതല്‍ ഏഴര മണി വരെ നടക്കുന്ന സംഗമത്തില്‍ എല്ലാ “കിടിലന്സി” നെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം

April 1st, 2010

കുവൈത്ത്‌ : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മുസ്ലിം സമൂഹത്തിന്‌ നേരെ സകല വിധ സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ട്‌ പ്രകോപന പരമായി മത നിന്ദാ പരാമര്‍ശം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന്‌ കുവൈത്ത്‌ കേരളാ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയേറ്റ്‌ കേരളാ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പ്രകോപന പരമായ ഇത്തരം പരാമര്‍ശ ങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഇളക്കി വിട്ട്‌ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ ദുഷ്ട ലാക്ക്‌ തിരിച്ചറിയാന്‍ സമൂഹത്തിന്‌ സാധിക്കണം. കേരളത്തെ പോലുള്ള സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്ത്‌ ഖേദകരമായ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ തന്നെയാണ്‌ അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ : ദുബായ് ചാപ്ടര്‍

April 1st, 2010

oruma-orumanayoor-logoഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുന സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി കൌണ്‍സിലില്‍ വെച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പി. സി. ഷമീര്‍ (പ്രസിഡന്‍റ് ), ആര്‍. വി. കബീര്‍ (ജനറല്‍ സെക്രട്ടറി), ആര്‍. എം. നാസര്‍ (ട്രഷറര്‍), ആര്‍. എം. ലിയാക്കത്ത്, ജുബീഷ്‌ (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഗനി, പി. പി. കബീര്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരേയും ഇരുപത് അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
 
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ‘ഒരുമ ഒരുമനയൂര്‍’ മറ്റു കൂട്ടായ്മകള്‍ക്ക് മാതൃകയാണ് എന്ന് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ ‍എത്തിയ ഒരുമനയൂരിലെ പൌര പ്രമുഖന്‍ പി. വി. മൊയ്തുണ്ണി ഹാജി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി, ട്രഷറര്‍ ‍എ. പി. ഷാജഹാന്‍, പി. പി. ജഹാംഗീര്‍, വി. ടി. അബ്ദുല്‍ ഹസീബ്, ആര്‍. എം. കബീര്‍, പി. അബ്ദുല്‍ ഗഫൂര്‍, അബുദാബി സെക്രട്ടറി കെ. ഹനീഫ, കെ. എം. മൊയ്തീന്‍ കുട്ടി, പി. മുസദ്ദിഖ് എന്നിവര്‍ ‍സംസാരിച്ചു. പുതിയ ട്രഷറര്‍ ആര്‍. എം. നാസര്‍ നന്ദി പ്രകാശിപ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്‌

March 30th, 2010

അദ്ധ്യാത്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ്
(I C P F ) യു. എ. ഇ. ദേശീയ വിദ്യാര്‍ത്ഥി ക്യാമ്പ്‌ ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു.

I C P F അന്തര്‍ ദേശീയ അധ്യക്ഷന്‍ ഡോ. മുരളീധര്‍(കോയമ്പത്തൂര്‍) ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ യൂണിയന്‍ ചര്‍ച്ച് (മാര്‍ച്ച് 29,30 ), അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് (ഏപ്രില്‍ 2 ), അല്‍ ഐന്‍ ഒയാസിസ്‌ സെന്‍റര്‍ (ഏപ്രില്‍ 3 ) എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടക്കും. ഡോ. മുരളീധര്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും.

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി “ഫോക്കസ്‌2010” ഏകദിന സമ്മേളനം, വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍, കലാ പരിപാടികള്‍ ഫിലിം പ്രദര്‍ശനം, പ്രവര്‍ത്തക സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും എല്ലാ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ( വിവരങ്ങള്‍ക്ക് വിളിക്കുക: 050 32 41 610 )

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ദുബായ് ചാപ്റ്റര്‍

March 30th, 2010

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ യു. എ. ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു.

ദുബായ് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു.

ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് അരുണ്‍ പരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളന ത്തോടനു ബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ സുജിത് ക്ലാസ്സെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാത ങ്ങളെ ക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്‍റ്റിയുടെ പ്രദര്‍ശനവും നടന്നു.

സുധീര്‍ (പ്രസിഡന്‍റ്), സംഗീത ഷാജി (വൈസ് പ്രസിഡന്‍റ്), റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍), ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍), ധനേഷ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11അംഗ ഭരണ സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 31 of 42« First...1020...2930313233...40...Last »

« Previous Page« Previous « റുവൈസ് വാഹനാപകടം: 8 മരണം
Next »Next Page » ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine