Monday, May 10th, 2010

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍

k-muraleedharanഅജ്മാന്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കു ന്നതിനേക്കാളും കേരളത്തിന്റെ വികസനത്തിന്‌ ആവശ്യം ഇതിനു പാകപ്പെട്ട ഒരു ജനതയെയാണ് എന്ന് മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ പ്രസ്താവിച്ചു. സൈലന്റ് വാലി, അതിരപ്പള്ളി പദ്ധതികളില്‍ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തിയത് കേരള വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാടാണെന്നും മുരളീധരന്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ കേരളത്തിന്റെ “കഞ്ഞി കുടി” മുട്ടുമെന്നും, ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ ഹോമിച്ച് ഗള്‍ഫ്‌ മലയാളി നാട്ടിലേക്ക് അയക്കുന്ന പണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍, ബീഹാറി നേക്കാളും, യു. പി. യേക്കാളും കഷ്ടമാകും കേരളത്തിന്റെ അവസ്ഥ. ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാന്‍ റമദാ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

k-muraleedharan-dubai

ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാനില്‍ നടത്തിയ കുടുംബ സംഗമത്തില്‍ മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരനെ രക്ഷാധികാരി ഇസ്മയില്‍ റാവുത്തര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിക്കുന്നു.

ernakulam-pravaasi-audience

ചടങ്ങില്‍ എറണാകുളം പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയും, വ്യവസായിയുമായ ഇസ്മയില്‍ റാവുത്തര്‍ മുരളീധരനെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി കെ. വി. ഇബ്രാഹിം കുട്ടി അധ്യക്ഷനായിരുന്നു. അഡ്വ. പ്രവീണ്‍ കുമാര്‍, എബി ബേബി, പി. ബി. മൂര്‍ത്തി, എം. ജെ. ജേക്കബ്‌, ടി. എ. ഷംസുദ്ദീന്‍, ബോവാസ്‌ എട്ടിക്കാലായില്‍, ബ്ലസന്‍ ഇട്ടിക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം അറിയിക്കൂ to “പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍”

  1. monarkg says:

    ശ്രീ മുരളീധരന്‍ പറഞത് വളരെ ശരിയണ് ജനങള്‍ മാറേണ്‍ദതുണ്ട്,പണിയെടുത്തു പണം ഉണ്‍ടാക്കുന്നവനെ പിടിച്ചു പറിക്കാനും ഇവിടെ നല്ല ഒരു വിഭാഗം ഉണ്ട്. ഇവിടെ ഒന്നും ചെയ്യാന്‍ പാടില്ല എന്നാല്‍ എല്ലാം അന്യരാജ്യങളില്‍ പോയി പണിയെടുത്തു സമ്പത്ത് കൊണ്ടുവരുന്നവനില്‍നിന്നും പിടിച്ചെടുത്ത് സര്‍ക്കാര്‍ കൊടുത്തുകൊള്ളണം (അല്ലങ്കില്‍ കടം വാങി )

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine