സാഹിത്യ പ്രേമികള്‍ക്കും കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം, അബു ദാബി യുവ കലാ സാഹിതി ഒരുക്കുന്നു. മെയ് 22 ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്‍റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍ യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.
മണ്ണിന്‍റെ മണമുള്ള കവിതകളും നാടന്‍ പാട്ടുകളും ആത്മാവി ലേറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഭവ മായിരിക്കും പ്രസ്തുത പരിപാടി എന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 31 60 452, 050 54 15 172


അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ് 16 ഞായറാഴ്ച രാത്രി 8: 30 നു ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദ്, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വെണ്മ രംഗത്ത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ വെച്ചു ചേര്‍ന്ന വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വെണ്മ യു. എ. ഇ. യുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ച്, പ്രവാസികള്‍ക്ക് നേരെയുള്ള ഈ പിടിച്ചു പറി ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് വ്യോമയാന വകുപ്പ് മന്ത്രിക്കും, എം. പി. ശശി തരൂരിനും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രവാസി സമൂഹത്തിന്‍റെ ഒപ്പു ശേഖരണം നടത്തി പരാതി അയക്കാനും, സമാന ചിന്താ ഗതിയുള്ള പ്രവാസി കൂട്ടായ്മകളും, സംഘടനകളുമായി ചേര്‍ന്ന് സമര രംഗത്തിറങ്ങുവാനും തീരുമാനമെടുത്തു.
ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ആറാം വാര്‍ഷികം മെയ് 14 വെള്ളിയാഴ്ച, ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു. രാവിലെ 9 മണിക്കു തുടങ്ങുന്ന സമ്മേളനത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരിക്കും.



















