അബുദാബി: മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ 2009 – 2010 ല്‍ നടത്തിയ മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘അവാര്‍ഡ് നൈറ്റി’ല്‍ വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികളും അവതരിപ്പിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയ അംഗത്വ സഭക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സമ്മാനിക്കും. തുടര്‍ന്ന്‍ ബൈബിള്‍ പ്രാസംഗികന്‍ ഡെന്നി പുന്നൂസിന്‍റെ പ്രഭാഷണവും വിവിധ സഭകളിലെ ക്വയര്‍ ഗ്രൂപ്പുകള്‍ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53)


അബുദാബി: മലയാളി സമാജം ഈ വര്‍ഷത്തെ പ്രവര്‍ത്തനോ ദ്ഘാടനം മെയ് 26 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി പദ്മശ്രീ എം. എ. യൂസഫലി ചടങ്ങില്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം സമാജം അങ്കണത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യേശുശീലന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ അമര്‍ സിംഗ് കണക്കും, ഓഡിറ്റര്‍ സഫര്‍ ഇസ്മായില്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ് 27, 2010 വ്യാഴാഴ്ച രാത്രി 08:30ന് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സി. വി. സലാമിന്റെ “അയഞ്ഞ അതിരുകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രിയനന്ദനില്‍ നിന്നും പുസ്തകം തോമസ് വര്‍ഗ്ഗീസ് ഏറ്റുവാങ്ങും. ജലീല്‍ ടി. കെ. പുസ്തകം പരിചയപ്പെടുത്തും.
അബുദാബി: അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ‘ഹൃദയ സ്വരങ്ങള്‍’ അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറി. പ്രക്ഷേപണ കലയിലൂടെ ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന ഏഷ്യാനെറ്റ് റേഡിയോ കലാ കാരന്‍മാര്‍ അവതരിപ്പിച്ച ഹൃദയ സ്വരങ്ങള്‍ എന്ന സ്റ്റേജ് ഷോ, വിവിധ എമിറേറ്റുകളിലെ വിജയകരമായ അവതരണങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ അരങ്ങേറിയത്.



















