അബുദാബി: മലയാളി സമാജം ഈ വര്‍ഷത്തെ പ്രവര്‍ത്തനോ ദ്ഘാടനം മെയ് 26 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി പദ്മശ്രീ എം. എ. യൂസഫലി ചടങ്ങില്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം സമാജം അങ്കണത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യേശുശീലന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ അമര്‍ സിംഗ് കണക്കും, ഓഡിറ്റര്‍ സഫര്‍ ഇസ്മായില്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മലയാളീ സമാജത്തിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു നല്‍കാനായി പ്രതിപക്ഷം ഭരണ പക്ഷത്തോട് സഹകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങിയതോടെ പുതിയ ഭരണ സമിതിക്ക് അംഗീകാരമായി. സോഷ്യല്‍ അഫയേഴ്‌സ് പ്രതിനിധിയായി അഹമദ് ഹുസൈന്‍ അമീന്‍ പങ്കെടുത്തു.
പുതിയ ഭരണ സമിതി അംഗങ്ങള്‍: മനോജ് പുഷ്‌ക്കര്‍ (പ്രസിഡന്‍റ്), യേശുശീലന്‍ (ജന.സെക്രട്ടറി), ബി. ജയപ്രകാശ് (ട്രഷ.), ഷുക്കൂര്‍ ചാവക്കാട് (വൈസ് പ്രസിഡന്‍റ്), സി. വി. ദേവദാസ്, ബിജു കിഴക്കനേലെ, സി. എം. അബ്ദുല്‍ കരീം, ടി. എം. നിസാര്‍, സന്തോഷ് കുമാര്‍, പി. അനൂപ്, കെ. കെ. അനില്‍കുമാര്‍, കെ. അബ്ദുല്‍ റഹിമാന്‍, എന്‍. സുമാനസന്‍, അഷ്‌റഫ് പട്ടാമ്പി എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, മലയാളി സമാജം, സംഘടന