ദുബായ് : ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ അംഗീകൃത കൂട്ടായ്മയായ വേള്‍ഡ് മലയാളി കൌണ്‍സില്‍ ദുബായ് പ്രോവിന്‍സിന്റെ ഏഴാമത് വാര്‍ഷികവും, കുടുംബ സംഗമവും ജൂണ്‍ 25നു ദുബായ് ദൈറ മാര്‍ക്കോ പോളോ ഹോട്ടലില്‍ നടക്കും. ദുബായില്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് ലോക മലയാളി കൌണ്‍സില്‍ ഭാരവാഹികളായ വര്‍ഗ്ഗീസ് ഫിലിപ് മുക്കാട്ട് (ചെയര്‍മാന്‍), തോമസ് കൊരത്ത് (പ്രസിഡണ്ട്), എം. ഡി. ഡേവിസ് മണവാളന്‍ (സെക്രട്ടറി), ലിജു മാത്യു (ജോയന്റ് സെക്രട്ടറി), സാജന്‍ വേളൂര്‍ (പബ്ലിസിറ്റി ആന്‍ഡ് മീഡിയാ കണ്‍വീനര്‍), ചാള്‍സ് മാത്യു (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.
ലോക മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദുബായ് പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് കൊരത്ത് അദ്ധ്യക്ഷത വഹിക്കും. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ് മൂപ്പനെ തദവസരത്തില്‍ ആദരിക്കും. ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി പുരസ്കാര ദാനം നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്) മുഖ്യ സന്ദേശം നല്‍കും. വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഉല്‍ഘാടനവും നിര്‍വഹിക്കും.
യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ് അലി നിര്‍വഹിക്കും. ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഫിലിപ് മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.


അബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ ത്താനോ ല്‍ഘാടന ത്തോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന കഥകളി ‘ലവണാസുര വധം’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ ജൂണ്‍ 24 വ്യാഴാഴ്ച വൈകീട്ട് 6 : 30 ന് അരങ്ങേറുന്നു. കേരളീയം 2010 എന്ന പേരില്‍ അവതരിപ്പിക്ക പ്പെടുന്ന ‘കല പ്രവര്‍ ത്താനോ ല്‍ഘാടന’ ത്തില്‍
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ ചിത്ര രചനാ മല്‍സരം ജൂണ്‍ 25 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളി ലായി ആണ്‍ കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കുന്ന ചിത്ര രചനാ മല്‍സര ത്തെ തുടര്‍ന്ന്‍ കലാ നിലയം ഗോപി ആശാന്‍ കഥകളി യെ ക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു. വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക : 02 66 71 400
അബുദാബി: കേരള ത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍, പ്രവാസി കളുടെ ക്ഷേമത്തി നായി നടപ്പി ലാക്കിയ ‘പ്രവാസി സുരക്ഷാ പദ്ധതി’ യുടെ നടപടി ക്രമങ്ങളെ ക്കുറിച്ചും ക്ഷേമ വശങ്ങളെ ക്കുറിച്ചും പ്രവാസി ജനതയെ ബോധാവല്‍കരി ക്കുന്നതിനു വേണ്ടി യുവ കലാ സാഹിതി അബുദാബി യില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ” പ്രവാസി സുരക്ഷാ പദ്ധതി
പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും, പ്രശസ്ത ഡോക്യുമെന്ററി നിര്മ്മാതാവായ സി. ശരത് ചന്ദ്രന്റെയും അനുസ്മരണം നടത്തി. ശരത് ചന്ദ്രന്റെ അനുസ്മരണം മുന്കൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നെങ്കിലും, ആകസ്മികമായി ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തില്‍ ഒരു ശൂന്യത സൃഷിച്ചു കടന്നു പോയ കോവിലന് അനുശോചനം അര്പ്പിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നതു കൊണ്ടാണ് ഈ വേദിയില്‍ വെച്ചു തന്നെ അത്തരമൊരു അനുസ്മരണം നടത്തിയത്. എന്നാല്‍ സാഹിത്യ മേഖലയിലുള്ള പരിപടിയോടു കൂടി കോവിലന്‍ അനുസ്മരണം പിന്നീട് നടത്തും എന്ന് സെക്രട്ടറി പ്രദോഷ് സൂചിപ്പിച്ചു.



















