മനാമ : കുവൈറ്റ് രാജകുമാരന്‍ ശൈഖ് ബാസല്‍ സലിം സബാ അല്‍ സലിം അല്‍ സബാ (52) വെടിയേറ്റു മരിച്ചു. രാജകുമാരന്‍റെ ശരീരത്തില്‍ ഒട്ടേറെ ത്തവണ വെടിയുണ്ട തറച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. കൊലപാതകിയെ പോലീസ് പിടി കൂടി യിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് അന്വേഷണം തുടങ്ങി.
കുവൈത്തിലെ പന്ത്രണ്ടാമത്തെ അമീര്‍ ശൈഖ് സബാ അല്‍ സലിം അല്‍ സബയുടെ ചെറു മകനാണ് രാജകുമാരന്‍. രാജകുമാരന്‍റെ പിതാവ് ശൈഖ് സലിം സബാ അല്‍ സലിം അല്‍ സബാ അമേരിക്ക, കാനഡ, വെനിസ്വേല എന്നിവിടങ്ങളില്‍ 1970 മുതല്‍ 1975 വരെ കുവൈത്തിന്‍റെ അംബാസ്സിഡര്‍ ആയിരുന്നു.
കാറുകളെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ അമ്മാവനാണ് രാജകുമാരനെ വെടി വെച്ച തെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് സംഭവം. ” രാജ കുമാരന്‍റെ നിര്യാണത്തില്‍ അനുശോചി ക്കുന്നതായി ” കുവൈത്തില്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ഗള്‍ഫ്, ഗള്‍ഫ് രാഷ്ട്രീയം