ദുബായ് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ദര്‍ശന യു.എ.ഇ. സംഗമം 2010 ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്നു. ദര്‍ശന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും അധ്യക്ഷനുമായ അരുണന്‍ ടി. എന്‍. സംഗമം ഉദ്ഘാടനം ചെയ്തു. മനു രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ സാഹിത്യകാരന്‍ കോവിലന്‍, നടന്‍ മുരളി, രാഷ്ട്രീയ നേതാക്കളായ ജ്യോതി ബസു, വര്‍ക്കല രാധാകൃഷ്ണന്‍, സെയ്തലവിക്കുട്ടി, എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളജ് അദ്ധ്യാപകനായിരുന്ന ലൂയീസ് പഞ്ഞിക്കാരന്‍, കോളജ് ഹോസ്റ്റലിലെ പാചകക്കാരന്‍ നാരായണേട്ടന്‍, മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവര്‍ എന്നിവരുടെ മരണത്തില്‍ അനുശോചിച്ചു ഒരു നിമിഷം മൌനം പാലിച്ചു.
മെക്സിക്കോയിലെ എണ്ണ ചോര്‍ച്ച യുടെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആര്‍ത്തി ഉയര്‍ത്തുന്ന പരിസ്ഥിതി ഭീഷണിയെ പറ്റി യോഗം പ്രമേയം അവതരിപ്പിച്ചു. യു. ഡി. എഫ്. സര്‍ക്കാര്‍ തുടങ്ങി വെയ്ക്കുകയും, പിന്നീട് ഒരു സ്ഥിരമായ പരിഹാരം കാണാനാവാതെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സമസ്യയായി തീര്‍ന്നതുമായ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു അടുത്തതായി അവതരിപ്പിച്ചത്. ഭോപ്പാല്‍ ദുരന്തത്തില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചതിലും, കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയതിലും, ദുരന്തത്തിലെ ഇരകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമുള്ള പ്രമേയവും യോഗം പാസ്സാക്കി. കേന്ദ്ര തൊഴില്‍ ഉറപ്പു പദ്ധതിയില്‍ എഞ്ചിനിയര്‍മാരെ കൂടി ഉള്‍പ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിക്കുകയുണ്ടായി.
ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ദിനേശ് ഐ. അവതരിപ്പിച്ചു. ദര്‍ശനയുടെ ആഗോള എക്സിക്യൂട്ടിവ് കമ്മിറ്റി റിപ്പോര്‍ട്ട് കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സംഗമത്തില്‍ ദര്‍ശന അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. നന്ദിതാ കൃഷ്ണകുമാര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, സുമ സന്തോഷ് കുമാര്‍, അനിത സഖറിയ, മീന രഘു, ഷമീന ഒമര്‍ ഷെറിഫ്, സിന്ധു നാരായണന്‍, രെശ്മി നീലകണ്ഠന്‍, രെശ്മി സുഭാഷ്, ഷീന മുരളി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, ഭദ്ര സുധീര്‍, ജയിത ഇന്ദുകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, നീതു ബാലചന്ദ്രന്റെ കവിതാ പാരായണം, കാരോളിന്‍ സാവിയോയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ സംഘ നൃത്തം, റെയ്ന സഖറിയ, ശ്രേയ നീലകണ്ഠന്‍, മേഖ മനോജ്, സ്നിഗ്ദ്ധ മനോജ്, അവന്തിക മുരളി എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, ഷാലിന്‍ ഷേര്‍ഷ, ഷെറിന്‍ ഷേര്‍ഷ എന്നിവരുടെ ക്ലാസിക്കല്‍ നൃത്തം, വേദാന്ത് പ്രദീപിന്റെ ഉപകരണ സംഗീതം, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, നന്ദിതാ കൃഷ്ണകുമാര്‍, ശില്‍പ്പ നീലകണ്ഠന്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, സോഫിയ ജോസഫ് അവതരിപ്പിച്ച ഭരതനാട്ട്യം, ഋഷികേശ് നാരായണന്‍, അതുല്‍ രഘു, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, ഭദ്ര സുധീര്‍, റെയ്ന സഖറിയ, ശില്‍പ്പ നീലകണ്ഠന്‍, അവന്തിക മുരളി, നന്ദിതാ കൃഷ്ണകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ ഗാനം, ശ്വേത ശശീന്ദ്രന്റെ ഭരതനാട്ട്യം, ശില്‍പ്പ നീലകണ്ഠന്റെ ഗാനം, ശ്രീകാന്ത് സന്തോഷിന്റെ ഉപകരണ സംഗീതം, ദിയ ലക്ഷ്മിയുടെ ഗാനം, സപ്ന, സന്തോഷ്, കാരോളിന്‍, രഞ്ജിത്ത്, ജിഷി, ആനന്ദ് എന്നിവര്‍ അവതരിപ്പിച്ച ഓര്‍ക്കെസ്ട്ര എന്നിവ സാംസ്കാരിക സായാഹ്നത്തിന് മാറ്റ് കൂട്ടി.
ദര്‍ശന സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ സമ്മാനാ ര്‍ഹരായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
കൂടുതല്‍ ചിത്രങ്ങള്‍ ചിത്രശാലയില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദര്‍ശന, പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന, സാംസ്കാരികം