ദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോരിയത്തില്‍ വെച്ച് പ്രശസ്ത ഡോകുമെന്ററി നിര്മ്മാതാവായ അന്തരിച്ച സി. ശരത് ചന്ദ്രന്റെ അനുസ്മരണം നടത്തുന്നു. ജനകീയ സമരങ്ങള്ക്ക് ഒപ്പം നില്ക്കുകയും തന്റെ ക്യാമറക്കണ്ണ് കൊണ്ട് പ്രതിരോധത്തിന്റെ ജ്വാല പടര്ത്തി, ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്ജം പകരുകയും ചെയ്ത ശരത് ഇന്ന് ഓര്മ്മയാണ്.
4.00 മണിക്ക് ശരത്തിന്റെയും, അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും അനുസ്മരണ പ്രഭാഷണം നടക്കും. തുടര്ന്ന് ശരത്തിന്റെ “യുവെര്സ് ട്രൂലി ജോണ്‍” (Yours truly John) എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും. ‘വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മൂന്നാം ലോക സിനിമയുടെ നിര്മ്മാണം’ എന്ന വിഷയത്തില്‍ വത്സലന്‍ കാനറയുടെ വിഷയാവതരണവും ഓപ്പണ്‍ ഫോറവും ഉണ്ടാവും. അതിനെ തുടര്ന്ന് ശരത്തിന്റെ “ചാലിയാര്‍” എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും.
എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്ക്ക് പ്രദോഷ് കുമാര്‍ (050 5905862), വല്സലന്‍ കാനറ (050 2849396) എന്നിവരെ ബന്ധപ്പെടുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രേരണ യു.എ.ഇ., സംഘടന