
ദുബായ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും ആദ്യ യോഗം ഇന്ന് (വെള്ളി) ദുബായ് ആശുപത്രിക്ക് സമീപമുള്ള മര്‍ക്കസു സ്സഖാഫത്തി സുന്നിയ കെട്ടിടത്തില്‍ വൈകീട്ട് നാലിന് ചേരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവ കൂട്ടായ്മയില്‍ സഹകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6749971, 050 8856798



ദുബായ് : ഗുരുവായൂര്‍ ഇരിങ്ങാപ്പുറം പ്രദേശത്തെ യു.എ.ഇ. പ്രവാസികളുടെ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍ 2010 നവംബര്‍ 19ന് ദുബായ് ദെയറ ഫിഷ് റൌണ്ടബൌട്ടിന് അടുത്തുള്ള അല്‍ മുത്തീന പാര്‍ക്കില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കും എന്ന് ജനറല്‍ കണ്‍വീനര്‍ അഭിലാഷ് വി. ചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 055 4701204 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.




















