അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി സംഘടിപ്പിക്കുന്ന ‘സമൂഹ വിവാഹം @ വടകര’ യുടെ മൂന്നാം ഘട്ടം ഡിസംബര്‍ 27 തിങ്കളാഴ്ച പയ്യോളി യില്‍ നടക്കും. ‘സ്ത്രീധനത്തിന് എതിരെ ഒരു മുന്നേറ്റം, വിവാഹ ധൂര്‍ത്തിന് എതിരെ ഒരു സന്ദേശം, ഒരുമ യിലൂടെ ഉയരുക’ എന്ന സന്ദേശവു മായാണ് ഈ വര്‍ഷം പയ്യോളി യില്‍ സമൂഹ വിവാഹം നടക്കുന്നത്.
വിവിധ മതങ്ങളിലെ 25 യുവതികളാണ് ഇക്കുറി സുമംഗലികളാവുന്നത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ചിന്മയാനന്ദ, ഫാദര്‍ ചാണ്ടി കുരിശുമ്മൂട്ടില്‍ എന്നിവരാണ് അതത് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുക.
വിവാഹ ചടങ്ങുകളില്‍ മുഖ്യാതിഥി കളായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മാമുക്കോയ, കോഴിക്കോട് ജില്ലാ കളക്ടര്‍ പി. ബി. സലിം, എം. കെ. രാഘവന്‍( എം. പി. ), പി. വിശ്വന്‍( എം. എല്‍. എ.) , മുന്‍ മന്ത്രി എം. കെ. മുനീര്‍, അബ്ദുസമദ് സമദാനി, തുഷാര്‍ വെള്ളാപ്പള്ളി, കെ. സുരേന്ദ്രന്‍, പി. സതീദേവി, ഗായിക റംലാ ബീഗം, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വി. ടി. മുരളിയും പട്ടുറുമാല്‍ ഫെയിം അജയ് ഗോപാലും നയിക്കുന്ന ഗാനമേളയും ഉണ്ടാവും.
വധുവിന് അഞ്ചു പവന്‍ ആഭരണവും വരന് 5000 രൂപയും വധൂവരന്‍മാര്‍ക്ക് വിവാഹ വസ്ത്രങ്ങളും യാത്രാ ബത്തയും വടകര എന്‍. ആര്‍. ഐ. ഫോറം നല്‍കും. കൂടാതെ 8000 പേര്‍ക്കുള്ള വിവാഹ സദ്യയും ഒരുക്കുന്നുണ്ട്. 15,000 പേര്‍ക്ക് ഇരിക്കാ വുന്ന പന്തലാണ് പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമൂഹ വിവാഹത്തിനായി ഒരുങ്ങുന്നത്.
സമൂഹ വിവാഹം @ വടകര എന്ന പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ ബാബു വടകര, രക്ഷാധികാരി എഞ്ചിനീയര്‍ അബ്ദുള്‍ റഹ്മാന്‍, ആക്ടിംഗ് പ്രസിഡന്‍റ് കെ. കുഞ്ഞി ക്കണ്ണന്‍, ജന. സെക്രട്ടറി ബഷീര്‍ ഇബ്രാഹിം, ജന. കണ്‍വീനര്‍ സെമീര്‍ ചെറുവണ്ണൂര്‍, ട്രഷറര്‍ പി. മനോജ് എന്നിവര്‍ പങ്കെടുത്തു.