ദുബായ്: മാര്‍ച്ച് 18 മുതല്‍ 20 വരെ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ദുബായിലുള്ള മുഴുവന്‍ പള്ളികളിലെയും ഖത്തീബുമാര്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
“സമാധാനം എന്ന മഹത്തായ പ്രമേയത്തിലൂന്നികൊണ്ട് ദുബായില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുക, മറ്റുള്ളവരെ പരമാവധി പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുക” ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു.
ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനുള്ള സന്ദര്‍ഭം കൂടിയാണ് പീസ് കണ്‍വെന്‍ഷന്‍. ഇസ്‌ലാമിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുമെന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ പറഞ്ഞു. മാര്‍ച്ച് 18, 19, 20 തിയ്യതികളിലാണ് ദുബായ് ഗവ. ഇസ്‌ലാമിക് അഫയേര്‍സിന്റെ പങ്കാളിത്തത്തോടുകൂടി ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ പീസ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്. മലേഷ്യ, സൗദി അറേബ്യ, കുവൈത്ത് അടക്കം പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ പീസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.


ദുബായ്: യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തില്‍ “സാല്‍വേഷന്‍” എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും. ദുബായ് ഇന്റര്‍നാഷനല്‍ പീസ് കണ്‍വെന്‍ഷന്റെ ഭാഗം ആയിട്ടാണ് പ്രസ്തുത സമാധാന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18, 19, 20 എന്നീ ദിവസങ്ങളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പതിനായിര കണക്കിന് ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 


ദുബായ് : കുഞ്ഞിമംഗലം പഞ്ചായത്ത് കെ. എം. സി. സി. ദുബായ് കമ്മിറ്റി




















