ദുബായ് : ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. പത്ര പ്രവര്‍ ത്തന രംഗത്ത് ചരിത്ര പരമായ ദൗത്യം നിര്‍ വ്വഹിച്ച കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകരില്‍ ഒരാളായ കെ. എം. സീതി സാഹിബിന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായിട്ടാണ് സീതി സാഹിബ് വിചാര വേദി ഈ സെമിനാര്‍ ഒരുക്കുന്നത് .
ആഗസ്റ്റ് 2 തിങ്കളാഴ്ച രാത്രി 8 മണിക്ക് ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കുന്ന സെമിനാറില്‍ സി. വി. എം. വാണിമേല്‍ മോഡറേറ്റര്‍ ആയിരിക്കും. പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. എം. ജബ്ബാരി (സലഫി ടൈംസ്), ഷീലാ പോള്‍ (മലയാള നാട്), വി. എം. സതീഷ് (എമിറേറ്റ്സ് 24/7), കെ. കെ. മൊയ്തീന്‍ കോയ (യു.എ.ഇ. എക്സ്ചേഞ്ച്), ഇസ്മായില്‍ മേലടി (ദുബായ് മുന്‍സിപ്പാലിറ്റി), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), എന്‍. വിജയ് മോഹന്‍ (അമൃത), ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), ബഷീര്‍ തിക്കൊടി, ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ്), ഷാബു കിളിത്തട്ടില്‍ (ഹിറ്റ് എഫ്. എം.), റീനാ സലീം, ബഷീര്‍ അഹമ്മദ് ബുര്‍ഹാനി, മസ് ഹറുദ്ധീന്‍ തുടങ്ങി യു. എ. ഇ. യിലെ സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : അഷ്‌റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871


ദുബായ്: ഭാവന ആര്‍ട്സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു. പി. എസ്. ചന്ദ്രന്‍ ( പ്രസിഡന്‍റ് ), സുലൈമാന്‍ തണ്ടിലം ( ജനറല്‍ സെക്രട്ടറി ), ശശീന്ദ്രന്‍ ആറ്റിങ്ങല്‍ ( ട്രഷറര്‍ ), കെ. ത്രിനാഥ് (വൈസ് പ്രസിഡന്‍റ്), അഭേദ് ഇന്ദ്രന്‍(ജോയിന്‍റ് സെക്രട്ടറി), ഷാനവാസ് ചാവക്കാട് (കലാ – സാഹിത്യ വിഭാഗം സെക്രട്ടറി), ഖാലിദ് തൊയക്കാവ് (ജോയിന്‍റ് ട്രഷറര്‍), ലത്തീഫ് തൊയക്കാവ്, ഹരിദാസന്‍, നൗഷാദ് പുന്നത്തല, എ. പി. ഹാരിദ്, വി. പി. മമ്മൂട്ടി, ശശി വലപ്പാട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍)
ദുബായ് : രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാര നിശ മെയ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ദുബായ് ഗര്‍ഹൂദിലെ ഫെസ്റ്റിവല്‍ സിറ്റി കണ്‍സേര്‍ട്ട് അറീനയില്‍ അരങ്ങേറും. ഏറ്റവും പ്രശസ്തനായ മലയാളി എന്ന പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ ഭരത് മമ്മുട്ടി ദുബായില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പ്രമുഖ എന്‍. ആര്‍. ഐ. പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ എം. എ. യൂസഫലിയും ഫെസ്റ്റിവല്‍ സിറ്റിയില്‍ എത്തും. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് 4:30ന് ഗേറ്റുകള്‍ തുറക്കും.
ഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



















