
അബുദാബി : കേരള സംഗീത നാടക അക്കാദമി യുടെ വിദൂര ആസ്ഥാനമായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിനെ അംഗീകരിക്കുന്നു. ഇന്ന് കെ. എസ്. സി അങ്കണത്തില്‍ തുടക്കം കുറിക്കുന്ന നാടകോത്സവ ത്തിന്‍റെ ഉദ്ഘാടന വേദിയില്‍ അക്കാദമി സെക്രട്ടറി രാവുണ്ണി ഇതു പ്രഖ്യാപിക്കും. സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രശസ്ത നടനുമായ മുകേഷ് നാടകോത്സവം ഉദ്ഘാടനം ചെയ്യും.
 
നാലു പതിറ്റാണ്ടായി അബുദാബി മലയാളികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാ കേന്ദ്രമായി നിലനില്‍ക്കുന്ന  കേരളാ സോഷ്യല്‍ സെന്‍റര്‍ ഗള്‍ഫിലെ നാടക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു ചെയ്തിട്ടുള്ള   സേവനങ്ങളെ കൂടി വിലയിരുത്തിയാണു ഈ അംഗീകാരം ലഭിച്ചത് എന്ന് കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ പറഞ്ഞു.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 നാടകങ്ങള്‍ മല്‍സര ത്തില്‍ പങ്കെടുക്കും. മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, സംഗീതം, ചമയം,  രംഗപടം, ബാല താരം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും.
 
ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം ( ഫ്രണ്ട്സ് എ. ഡി. എം. എസ്), പി. ആര്‍. കരീം  സ്മാരക പുരസ്കാരം (നാടക സൗഹൃദം അബുദാബി),  ബാച്ച് ചാവക്കാട്, വടകര എന്‍. ആര്‍. ഐ.  ഫോറം,  അനോറ, യുവകലാ സാഹിതി എന്നീ സംഘടനകള്‍ ട്രോഫികളും, ക്യാഷ് അവാര്‍ഡു കളും നല്‍കും. മികച്ച നാടക ത്തിനുള്ള  ക്യാഷ് അവാര്‍ഡും ട്രോഫി യും  കെ. എസ്. സി. നല്‍കും.
 
നാടകോല്‍സവ ത്തിന്റെ അവസാന തയ്യാറെടുപ്പുകളുടെ ഭാഗമായി സെന്റര്‍ അങ്കണ ത്തില്‍ വിവിധ സംഘടനാ പ്രവര്‍ ത്തകരുടെയും, കെ. എസ്. സി. പ്രവര്‍ത്തക രുടേയും യോഗം നടന്നു. കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി എ. എല്‍. സിയാദ് സ്വാഗതം പറഞ്ഞു.  സംഘടനകളെ പ്രതിനിധീകരിച്ച് റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്സ്), ഇ. ആര്‍. ജോഷി (യുവകലാ സാഹിതി), പി. എം. അബ്ദുല്‍ റഹിമാന്‍ (നാടക സൗഹൃദം അബുദാബി),  ടി. എം. സലീം ( ഫ്രണ്ട്സ് എ. ഡി. എം. എസ്),  അബ്ദുല്‍ ഖാദര്‍ തിരുവത്ര ( ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം),  കെ. എം. എം. ഷറീഫ് (ഫ്രണ്ട്സ്  ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്),  വിജയ രാഘവന്‍ (അനോറ), സഫറുല്ല പാലപ്പെട്ടി, സത്താര്‍ കാഞ്ഞങ്ങാട്, മുസമ്മില്‍, എ.കെ. ബീരാന്‍ കുട്ടി, ബി. ജയകുമാര്‍ തുടങ്ങിയവര്‍  സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്, നാടകം

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 