അബുദാബി: കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അനുസ്മരണ സമ്മേളനം, നാടകം, ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം, കാരിക്കേച്ചര്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സംഘടനകളുടെ സംയുക്താ ഭിമുഖ്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം സംഘടിപ്പിച്ചത്. ബഷീര്‍ അനുസ്മരണ സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണ൯ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ എ൯. എസ്. ജ്യോതികുമാ൪ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ അസ്മോ പുത്തന്‍ചിറ, നസീ൪ കടിക്കാട്, ശിവപ്രസാദ്, ചെറുകഥാകൃത്ത് ഫാസില്‍, ആയിഷ സക്കീ൪, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂ൪, ടി. കൃഷ്ണകുമാ൪, ദേവിക സുധീന്ദ്ര൯, അഷ്‌റഫ് ചമ്പാട്, റൂഷ് മെഹ൪ എന്നിവ൪ പ്രസംഗിച്ചു. ഫൈസല്‍ ബാവ സ്വാഗതവും ഷറീഫ് മാന്നാ൪ നന്ദിയും പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാര്‍ ബഷീറിന്റെ കാരിക്കേച്ചറുകളും ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തിയപ്പോള്‍ പാത്തുമ്മയുടെ ആടും, ആനവാരിയും, മജീദും, സുഹ്റയും, സാറാമ്മയും, മണ്ടന്‍ മുത്തപ്പയും എല്ലാം അബുദാബിയ്ക്ക് പുത്ത൯ കാഴ്ചകളായി. ശശിന്‍ സാ, രാജീവ് മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, ഷാബു, ഗോപാല്‍, നദീം മുസ്തഫ, റോയി മാത്യു, രാജേഷ് ബാബു തുടങ്ങിയ ചിത്രകാരന്മാര്‍ പങ്കെടുത്തു.
തുടര്‍ന്നു ഇസ്കന്ദര്‍ മിര്‍സയുടെ സംവിധാനത്തില്‍, നാടക സൗഹൃദം അണിയിച്ചൊരുക്കിയ “അനല്‍ഹഖ്’ എന്ന നാടകം ബഷീര്‍ കൃതികളുടെ തന്നെ ഒരു മറുപുറ വ്യാഖ്യാനമായി മാറി. അടൂര്‍ അഭ്ര പാളികളില്‍ ശബ്ദം കൊണ്ട് മാത്രം സാന്നിധ്യം അറിയിച്ച മതിലുകളിലെ നാരായണിയെ കേന്ദ്ര കഥാപാത്രമാക്കി രംഗത്ത് അവതരിപ്പിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയോരുക്കിയേക്കാം. നിരവധി തവണ യു. എ. ഇ. യിലെ മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അനന്തലക്ഷ്മി ഷെരീഫ്, നാരായണിയായി അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. സഹീര്‍ ചെന്ത്രാപ്പിന്നി, ഷാബിര്‍ ഖാന്‍, സലിഹ് കല്ലട, ഷഫീക് എന്നിവര്‍ വിവിധ കാലഘട്ടങ്ങളിലെ ബഷീറിനെ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞു പാത്തുമ്മയായി ബാല താരം ഐശ്യര്യാ ഗൌരി നാരായണ൯ മികച്ച അഭിനയം കാഴ്ച വെച്ചു. ഷാഹ്ധാനി വാസു, പ്രീത നമ്പൂതിരി, അബൂബക്ക൪, ബിജു, പ്രവീണ്‍ എന്നിവരും വിവിധ കഥാപാത്രങ്ങളെ രംഗത്ത് എത്തിച്ചു.
സുഭാഷ് ചന്ദ്ര, മുഹമ്മദ് അലി, ചന്ദ്രശേഖ൪, ഫാസില്‍ അബ്ദുള്‍ അസീസ്, സജി കെ. പി. എ. സി, വാസു കുറുങ്ങോട്ട് എന്നിവ൪ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, സാഹിത്യം
It was a good function more importantly the commitment and love towards basheer flow ,an event to remember and the organisers deserve the applause
T.KRISHNAKUMAR
thanks
ബഷീറിന്റെ നാരായണിയ്യ്ക്ക് പകരം ആധുനിക കാലത്തെ പഠിപ്പും താന്പോരിമയുമുള്ള നാരായണിയെയാണ് അവതരിപ്പിച്ചത്. ശരീരഭാഷയും സംഭാഷണങ്ങളുംകൊണ്ട് നാരായണി ഈ കാലത്തെ സ്ത്രീയെ ഓര്‍മ്മിപ്പിച്ചു. ബഷീറിനെ ഇടയ്യ്ക്ക് “ഹലോ ” എന്നൊക്കെ വിളിക്കുന്നുണ്ട് …….