Monday, December 6th, 2010

കേരളാ സോഷ്യല്‍ സെന്‍ററില്‍ ‘നാടകോത്സവം 2010’

ksc-drama-fest-logo-epathram

അബുദാബി :  യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക്‌ വീണ്ടും ഒരു അസുലഭാവസരം ഒരുക്കി കൊണ്ട് കേരള സോഷ്യല്‍  സെന്‍റര്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10 ന് തുടക്കം കുറിക്കുന്ന  ‘നാടകോത്സവം 2010’ പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി യായി അക്കാദമി സെക്രട്ടറി രാവുണ്ണി യും പങ്കെടുക്കും. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത നാടക – സിനിമാ പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ നിര്‍വ്വഹിച്ചു.
 
ഡിസംബര്‍ 10  മുതല്‍ 24 വരെ നടക്കുന്ന നാടകോത്സവ ത്തില്‍  ഒമ്പതു നാടക ങ്ങളാണു മത്സരിക്കുക. രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണ ത്തിലാണ് നാടകങ്ങള്‍ അരങ്ങേറുക.  ലോകോത്തര നിലവാരമുള്ളതും, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയതുമായ നാടക ങ്ങളും ഇവിടത്തെ നാടകാസ്വാദകര്‍ക്ക് മുന്നില്‍  അവതരിപ്പിക്കപ്പെടും.  മാത്രമല്ല കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ ആയി കെ. എസ്. സി. യെ അംഗീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ‘നാടകോത്സവ’ത്തില്‍ ഉണ്ടാവും. 
 

ksc-drama-fest-press-meet-epathram

ആദ്യ ദിവസമായ ഡിസംബര്‍  10  വെള്ളിയാഴ്‌ച, രാത്രി 8 മണിക്ക്  സാമുവല്‍ ബക്കറ്റിന്‍റെ ‘ഗോദോയെക്കാത്ത്’ സതീഷ്‌ മുല്ലക്കല്‍ സംവിധാനം ചെയ്ത്, ദുബായ് കൂത്തമ്പലം അവതരിപ്പിക്കുന്നു.
 
രണ്ടാമതു നാടകം ഡിസംബര്‍ 14 ചൊവ്വാഴ്ച, ഗിരീഷ്‌ ഗ്രാമിക യുടെ ‘ആത്മാവിന്‍റെ ഇടനാഴി’  അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്തു കല അബുദാബി അവതരിപ്പിക്കും.
 
 
ഡിസംബര്‍ 16 വ്യാഴം, എന്‍. ശശീധരനും ഇ. പി. രാജഗോപാലും ചേര്‍ന്ന്‍ എഴുതിയ ‘കേളു’ എന്ന നാടകം, മഞ്ജുളന്‍ സംവിധാനം ചെയ്ത് ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.
 
ഡിസംബര്‍  17  വെള്ളിയാഴ്ച, ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’  ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍ തിയ്യേറ്റര്‍ ദുബായ് അവതരിപ്പിക്കും.
 
ഡിസംബര്‍  18 ശനിയാഴ്‌ച, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്‌’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാനത്തില്‍ അബുദാബി നാടകസൗഹൃദം  അവതരിപ്പിക്കും.
 
ഡിസംബര്‍ 20 തിങ്കളാഴ്ച, വിനോദ്‌ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’  എന്ന നാടകം, അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിക്കും.
 
ഡിസംബര്‍  22 ബുധന്‍, ജ്യോതിഷ് എഴുതി സംവിധാനം ചെയ്യുന്ന ‘സ്വര്‍ണച്ചൂണ്ടയും മത്സ്യകന്യകയും’  യുവ കലാസാഹിതി അബുദാബി അവതരിപ്പിക്കും.
 
ഡിസംബര്‍ 23 വ്യാഴം,  മണികണ്‍ഠദാസ്‌  എഴുതി ബാബു കുരുവിള സംവിധാനം ചെയ്ത ‘ദ മിറര്‍’ എന്ന നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും.
 
 
ഡിസംബര്‍ 24 വെള്ളി, മുഹമ്മദ്‌ പറശ്ശിനിക്കടവ് എഴുതി പി. പി. അഷ്‌റഫ്‌ – മോഹന്‍ മൊറാഴ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത  ‘വിഷജ്വരം’ എന്ന നാടകം,  ദല ദുബായ്  അവതരിപ്പിക്കും.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരെയും നാടക സംഘങ്ങളെയും ഒരു വേദി യില്‍ കൊണ്ടു വരികയും , ആരോഗ്യകരമായ മത്സര ബുദ്ധിയോടെ രംഗാവിഷ്‌കാരങ്ങള്‍ അവതരിപ്പിക്ക പ്പെടുകയും വഴി നല്ല നാടകങ്ങള്‍ കാണാനും ആസ്വദിക്കാനും വ്യത്യസ്തങ്ങളായ അവതരണ രീതികള്‍ പരിചയ പ്പെടാനും പരിശീലിക്കാനും ഉള്ള അവസരം ആണ് ഈ നാടകോത്സവ ത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന്  സംഘാടകര്‍ പറഞ്ഞു.
 
 
ഡിസംബര്‍ 25 ശനിയാഴ്ച മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറുന്ന തായിരിക്കും.

വാര്‍ത്താ  സമ്മേളന ത്തില്‍  വിശിഷ്ടാതിഥി പ്രകാശ്‌ ബാരെ, കെ. എസ്. സി.  വൈസ്‌ പ്രസിഡന്‍റ് ബാബു വടകര, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം,  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍,  കലാവിഭാഗം അസ്സി. സെക്രട്ടറി റജീദ്‌, മീഡിയാ കോഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി  എന്നിവര്‍ പങ്കെടുത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 
 • ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു
 • കൊവിഡ് മാനദണ്ഡ ലംഘനം : പിഴ 3,000 ദിർഹം
 • അമിത ധനം ‌നേടുവാനുള്ള ത്വര ആപത്ത് : കെ. വി. ഷംസുദ്ധീൻ
 • സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍
 • കൊവിഡ് പരിശോധന ഫലം : സമയ പരിധി നീട്ടി നല്‍കി 
 • കാൽനടക്കാരെ അവഗണിച്ചു : 15,588 ഡ്രൈവർമാർക്ക് പിഴ
 • സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവിംഗ് : 22,162 പേർക്ക് പിഴ ചുമത്തി 
 • 515 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കുന്നു 
 • ബലി പെരുന്നാൾ : യു. എ. ഇ. യിൽ 4 ദിവസം അവധി
 • ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ
 • ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം
 • യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
 • ഉപ ഭരണാധികാരി അന്തരിച്ചു – ഷാർജ യില്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം
 • 20 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധനകൾ നടത്തും
 • പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു
 • ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി
 • തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം
 • അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം
 • പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine