ദുബായ് : യു. എ. ഇ. എക്സ്ചേഞ്ച് സമര്‍പ്പിക്കുന്ന ദല കേരളോത്സവം ബലി പെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍ അരങ്ങേറുന്നു (ഒക്ടോബര്‍ 26, 27) മംസാര്‍ അല്‍ മുല്ല പ്ലാസയ്ക്ക് സമീപമുള്ള ദുബായ് ഫോക് ലോര്‍ തീയേറ്റര്‍ ഗ്രൌണ്ടില്‍ കൊടിയേറുന്ന
കേരളീയ കലാ പൈതൃക ത്തിന്റെ അകം പൊരുളു കളെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന ഒരു ഗ്രാമോത്സവത്തെ അതിന്റെ ചാരുത ഒട്ടും ചോര്‍ന്ന് പോകാതെ പ്രവാസ മണ്ണിലും പുനരാവിഷ്കരി ക്കുന്നതാണ് ദല കേരളോത്സവം. നാടിന്റെ ഈ സാംസ്കാരിക പൈതൃകം അതിന്റെ നിറപ്പകിട്ടോടെ മനസ്സില്‍ സൂക്ഷിക്കുന്ന മുതിര്‍ന്ന വര്‍ക്കും നാടന്‍ കലകളും നാട്ടുത്സവ ങ്ങളും കാണാത്ത ഇളം തലമുറക്കും ഒരേ പോലെ ഇതൊക്കെ കാണാനും ആസ്വദിക്കാനും ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത്.
ഒരു നാട്ടുത്സവ ത്തിന്റെ സമസ്ത വൈവിധ്യങ്ങളും പകര്‍ന്നു നല്‍കുന്ന വില്പന സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍, സൈക്കിള്‍ യജ്ഞം, ആയോധന കലകള്‍, വിനോദ കേളികള്‍ മുതലായവയ്ക്ക് പുറമേ പഞ്ചവാദ്യം, തായമ്പക, ആന, കാവടിയാട്ടം, തെയ്യം, തിറ, കാളി, കാളകളി, പരിചമുട്ടു കളി തുടങി നിരവധി നാടന്‍ കലാരൂപങ്ങള്‍ അണി നിരത്തി ക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്രയും നാടന്‍ കലകള്‍, പെണ്‍കുട്ടികള്‍ അണീ നിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിര, മാപ്പിളപ്പാട്ട്, നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍, കോല്‍ക്കളി, ദഫ് മുട്ട്, ഓട്ടം തുള്ളല്‍, തുടങ്ങി കേരള ത്തിന്റെ കലാ മഹിമ വിളിച്ചറിയിക്കുന്ന നിരവധി കലാ പരിപാടികളും ഉണ്ടായിരിക്കും.
കേരളോത്സവ ത്തിന്റെ മറ്റൊരു പ്രത്യേകത, അവയവ ദാനത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക കൌണ്ടര്‍ ഉത്സവ നഗരി യില്‍ ഉണ്ടായിരിക്കും.
കൂടാതെ കേരള ത്തിന്റെ ചരിത്രവും പോരാട്ട ത്തിന്റെ നാള്‍ വഴികളും പുതു തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ ഉതകുന്ന തരത്തില്‍ ആവിഷ്കരിച്ചിട്ടുള്ള ചിത്ര പ്രദര്‍ശനവും ഈ വര്‍ഷത്തെ സവിശേഷതയാണ്.
യു. എ. ഇ. എക്സ്ചേഞ്ച് – ദല കേരളോത്സവം അരങ്ങേറുന്ന ഉത്സവ പറമ്പിലേക്ക് പ്രവേശനം സൗജന്യമാണ്.
-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്