അബുദാബി : അബുദാബി മലയാളി സമാജം ‘മലയാണ്മ’ പുറത്തിറക്കുന്നു. നാലു പതിറ്റാണ്ടുകളായി ഗള്‍ഫിലെ മലയാളീ സമൂഹത്തെ പ്രതിനിധീ കരിച്ച് മലയാളി കളുടെ സംഘബോധ ത്തിന്‍റെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന അബുദാബി മലയാളി സമാജം, അര നൂറ്റാണ്ടു കാലത്തെ മലയാളി കളുടെ ഗള്‍ഫ് കുടിയേറ്റത്തിന്‍റെ ചരിത്രം കൂടെ രേഖപ്പെടുത്തുന്ന ‘മലയാണ്മ’ എന്ന ചരിത്ര പുസ്തകം 2011 ജനുവരി യില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്യും.
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് സമാജം ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. ഈ ചരിത്ര ഗ്രന്ഥത്തിന്‍റെ ചീഫ് എഡിറ്റര്‍ കാലടി സര്‍വ്വകലാശാല യുടെ മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍.
ആര്‍. ഗോപാല കൃഷ്ണന്‍, രവിമേനോന്‍, ടി. പി. ഗംഗാധരന്‍, കെ. എച്ച്. താഹിര്‍, ജനാര്‍ദ്ദനന്‍, ദിലീപ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരിക്കും. കോ-ഓര്‍ഡിനേറ്റര്‍ താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം.
ഡോ. ജ്യോതിഷ് കുമാര്‍, ഇടവാ സെയ്ഫ്, അജയഘോഷ് എന്നിവരാണ് മലയാണ്മ യുടെ കണ്‍സള്‍ട്ടണ്ടുകള്‍. പി. ടി. തോമസ് എം. പി. , ബെന്നിബഹന്നാന്‍, ടി. എന്‍. പ്രതാപന്‍ എം. എല്‍. എ., വി. ഡി. സതീശന്‍ എം. എല്‍. എ., എന്നിവര്‍ ഉപദേശക സമിതി യില്‍ ഉണ്ട്. മികച്ച കെട്ടിലും മട്ടിലും ഒരുക്കുന്ന ‘മലയാണ്മ’ , ഗള്‍ഫു രാജ്യങ്ങളിലും കേരളത്തിലെ എല്ലാ ഗ്രന്ഥശാല കളിലും മറ്റ് സാംസ്‌കാരിക സ്ഥാപന ങ്ങളിലും എത്തിക്കും.
മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാര്‍, ശ്രദ്ധേയരായ പ്രവാസി എഴുത്തുകാര്‍, പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകര്‍, തുടങ്ങീ അബുദാബിയിലെ സാധാരണ പ്രവാസി കളുടെയും ‘കൈയൊപ്പ്’ ഈ പുസ്തകത്തില്‍ ഉണ്ടാവും എന്ന് ‘മലയാണ്മ’ യുടെ എഡിറ്റര്‍ ഇന്‍ – ചാര്‍ജ് കെ. കെ. മൊയ്തീന്‍ കോയ പറഞ്ഞു.
മലയാളി സമൂഹത്തെ സമാജവുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ അബുദാബി യിലും മുസ്സഫ യിലും പുതുമ യുള്ള സംരംഭങ്ങള്‍ ഒരുക്കി കൊണ്ട്, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവ മാവുകയാണ് സമാജം.
അതിന് മുന്നോടി യായി ‘സമാജം കേരളോത്സവം’ 2010 ഡിസംബര്‍ 30, 31 തിയ്യതി കളില്‍ വിവിധ ങ്ങളായ പരിപാടി കളോടെ കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ ങ്ങളും, പുതുവത്സരാ ഘോഷവും കേരളോത്സവ വേദിയില്‍ അരങ്ങേറും. കേരളോത്സവ ത്തിന്‍റെ ടിക്കറ്റ് വിതരണം കല അബുദാബി കണ്‍വീനര്‍ പി. പി. ദാമോദരന് നല്കി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു
2011 ഏപ്രില്‍ മാസത്തോടെ അബുദാബി മലയാളി സമാജം കുറേക്കൂടി വിശാലമായ ഒരു മന്ദിരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും എന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു.
സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍, ആക്ടിംഗ് സെക്രട്ടറി അഷറഫ് പട്ടാമ്പി, ട്രഷറര്‍ ജയപ്രകാശ്, കേരളോത്സവത്തിന്‍റെ മുഖ്യ പ്രായോജകരായ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു, അഹല്യ ഗ്രൂപ്പ് പ്രതിനിധി സനീഷ്, രാജന്‍ അമ്പലത്തറ, ജെയിംസ്, അമര്‍സിംഗ് വലപ്പാട്, കെ. എച്ച്. താഹിര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, മലയാളി സമാജം