അബുദാബി : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ട പരിഹാരം വിതരണം ചെയ്യുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ കാണിക്കുന്ന അലംഭാവ വും അപാകത കളും പരിഹരിച്ചു കൊണ്ട് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം എന്നാവശ്യപ്പെട്ട് വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ഘടകം രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി. രാഷ്‌ട്രപതി യുടെ യു. എ. ഇ. സന്ദര്‍ശക സംഘത്തിലുണ്ടായിരുന്ന രാജ്യസഭാ അംഗം കെ. ഇ. ഇസ്മയില്‍ മുഖേനയാണ് നിവേദനം സമര്‍പ്പിച്ചത്.
മഗലാപുരം വിമാന ദുരന്ത ത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ എയര്‍ ഇന്ത്യയും ഇന്‍ഷുറന്‍സ് കമ്പനിയും അവലംബിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ നിലപാടിന് എതിരെ ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടി വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യില്‍ ഈയിടെ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍റെ തുടര്‍ച്ച യായാണ് രാഷ്‌ട്രപതി ക്ക് നിവേദനം സമര്‍പ്പിച്ചത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങീ അധികാര കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിവേദനം നല്‍കുന്നതിനും തുടര്‍ നടപടികള്‍ കൈ കൊള്ളുന്നതിനും സമ്മര്‍ദ്ദം ചെലുത്തുവാനും എന്‍. ആര്‍. ഐ. ഫോറം തീരുമാനിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം