ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.
മീഡിയ വൺ, ഹിജാബ് വിഷയങ്ങളിൽ പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോടി ക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷത്തിന്‍റെ ബഹിര്‍ സ്ഫുരണ ങ്ങളാണ് അടുത്ത കാലത്തായി രാജ്യത്തു കണ്ടു വരുന്നത്.
ഭരണ ഘടന യുടെ അടിസ്ഥാന യൂണിറ്റ് എന്ന് പറയുന്നത് വ്യക്തിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ ത്തിലാണ് ഭരണ ഘടന നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. മതേതര ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ ഘടനാ തത്വങ്ങൾ നിർഭയം ലംഘിക്കുന്ന നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടിരിക്കു കയാണ്. സാധാരണക്കാരായ ജന മനസ്സുകളിൽ വെറുക്കപ്പെ ടേണ്ട പ്രതീകമായി ന്യൂന പക്ഷങ്ങളെ ഉയർത്തിക്കാട്ടുകയാണ് സംഘ പരിവാർ.
ഇതിന്‍റെ ഭാഗമാണ് കർണ്ണാടകയിലെ ഹിജാബ് വിവാദവും. ഇത്തരം നീക്കങ്ങൾക്ക് എതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മൻസൂർ അലി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം കുന്നേൽ സ്വാഗതവും ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വിഷയ അവതരണവും നടത്തി. പ്രവാസി ഇന്ത്യ പ്രസിഡണ്ട് അബ്ദുൽ സവാദ്, മാധ്യമ പ്രവർത്തകൻ അബ്ദു റഹ്മാൻ തിരുവോത്ത്, പി. ഡി. പി. സംസ്ഥാന നേതാക്കളായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, എം. എസ്. നൗഷാദ്, കെ. ഇ. അബ്ദുള്ള എന്നിവരും പി. സി. എഫ്. നേതാ ക്കളായ ദിലീപ് താമരക്കുളം, ഷാജഹാൻ മാരാരിതോട്ടം, ഷാഫി കഞ്ഞിപ്പുര, അക്ബർ തളിക്കുളം, ഖാലിദ് ബംബ്രാണ, ഒഫാർ തവനൂർ, യു. കെ. സിദ്ധീഖ്, ഫൈസൽ കറുകമാട്, ഐ. എസ്. എഫ്. പ്രതിനിധി അലീമത്ത് അംന തുടങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, പ്രതിഷേധം, പ്രവാസി, സംഘടന, സാംസ്കാരികം