അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച പാചക മത്സര ത്തില്‍ നോണ്‍ വെജിറ്റേറിയന്‍, വെജിറ്റേറിയന്‍, പായസം എന്നീ ഇനങ്ങളില്‍ നാന്‍സി റോജി, രഹന ബഷീര്‍, സീന അമര്‍ സിംഗ് എന്നിവര്‍ ഒന്നാം സമ്മാനങ്ങള്‍ നേടി.
നോണ്‍ വെജിറ്റേറിയനില്‍ അനിത കൃഷ്ണ കുമാര്‍, റാബിയ കുന്നത്തൊടി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വെജിറ്റേറിയ നില്‍ സായിദ മഹബൂബിനും ലത മോഹന ബാബു വിനുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍. പായസ മത്സര ത്തിലും രണ്ടാം സ്ഥാനം സായിദ മഹബൂബിനു തന്നെയായിരുന്നു. സ്വപ്ന സുന്ദറി നാണ് മൂന്നാം സ്ഥാനം.
പ്രത്യേകം അലങ്കരിച്ച വേദികളിലാണ് പാചക വിഭവങ്ങള്‍ ഒരുക്കിയത്. കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത്, ജോയിന്‍റ് കണ്‍വീനര്‍ മാരായ ഷക്കീലാ സുബൈര്‍, ഷീബാ മനാഫ് എന്നിവര്‍ മല്‍സര പരിപാടികള്‍ നിയന്ത്രിച്ചു.
എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ പ്രമുഖ പാചക വിദഗ്ധരായ നൂറുദ്ദീന്‍ പടന്ന, സിഞ്ജു വര്‍ഗീസ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍. വിജയി കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അല്‍ ഖൈത്ത് ട്രേഡിംഗ് കെന്‍വുഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ റാഹേല്‍, ഷാമ സ്‌പൈസസ് പ്രതിനിധി കുഞ്ഞഹമ്മദ്, അലോയ് ദന്തല്‍ ഹൈജിന്‍ പ്രതിനിധി കലാം എന്നിവര്‍ വിതരണം ചെയ്തു.
അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍
CONGRATS… TO WINNERS AND KSC LADIES WING