ദുബായ്: ‘ഐക്യത്തിന്‍റെ പാശത്തെ മുറുകെ പിടിക്കുക’ എന്ന സന്ദേശ ത്തിന്‍റെ വാഹകരായ
മുസ്ലീം കള്‍ ഐക്യ പ്പെട്ടാല്‍, അവര്‍ നേരിടുന്ന പല പ്രശ്ന ങ്ങള്‍ക്കും പരിഹാരം നേടാന്‍ ആകുമെന്നും ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടി സീതി സാഹിബ് കാണിച്ചു തന്നിരുന്ന മാര്‍ഗ്ഗം പിന്തുടരുക യാണ് വേണ്ടത് എന്നും ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍വായന’ എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് എയിംസ് പ്രസിഡന്‍റ് ഡോ: പി. എ. ഇബ്രാഹിം ഹാജി പറഞ്ഞു.
മുസ്‌ലിം ഐക്യം അനിവാര്യ മാണെന്നും, സമൂഹ ത്തിന്‍റെ സംസ്കരണ ത്തിന് ഊന്നല്‍ നല്‍കി കാല ഘട്ടത്തിന്‍റെ ആവശ്യമായി കരുതി സംഘടനകള്‍ ഒറ്റ ക്കെട്ടായി പ്രവര്‍ത്തിക്കണം എന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സെമിനാറില്‍ വി. പി. അഹമ്മദ് കുട്ടി മദനി മോഡറേറ്റര്‍ ആയിരുന്നു. ആരിഫ് സൈന്‍ (ഇസ്ലാഹി സെന്‍റര്‍), ഹുസൈന്‍ തങ്ങള്‍ വാടനപ്പിളളി (എസ്. വൈ. എസ്.) വാജിദ് റഹ്മാനി (എസ്. കെ. എസ്. എസ്. എഫ്.) ശംസുദ്ധീന്‍ നദുവി (ഐ. സി. സി.) എം. എ. ലത്തീഫ് (ഐ. എം. സി. സി.) സഹദ് പുറക്കാട് (കെ. എം. സി. സി.) കെ. എം. നജീബ് മാസ്റ്റര്‍ (ദക്ഷിണ കേരള ജമാഅത്ത് ഫെഡറേഷന്‍) എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിച്ചു.
പ്രസിഡന്‍റ് കെ. എച്. എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റസാക്ക് അല്‍ വാസല്‍ (അജ്മാന്‍) വിഷയ അവതരണം നടത്തി. ഹനീഫ് കല്‍മട്ട, ബഷീര്‍ മാമ്പ്ര, ഇ. എ. സൈനുദ്ധീന്‍, റസാക്ക്, മുഹമ്മദ് തുടങ്ങി യവര്‍ പങ്കെടുത്തു. അബ്ദുല്‍ ഹമീദ് വടക്കേകാട് ഖിറാഅത്ത് നടത്തി. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അലി അകലാട് നന്ദിയും പറഞ്ഞു.