അകാലത്തില്‍ വിട്ടു പിരിഞ്ഞ സംഗീത പ്രതിഭ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് യുവകലാ സാഹിതി അവതരിപ്പിക്കുന്ന ‘നീലാംബരി’ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ മെയ് അഞ്ച് ബുധനാഴ്ച രാത്രി എട്ടര മണിക്ക് അരങ്ങേറുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത പരിപാടിയിലൂടെ പ്രശസ്തരായ വിഷ്ണു എസ്. കുറുപ്പ്, രാകേഷ് കിഷോര്‍ എന്നിവരോടൊപ്പം യു. എ. ഇ. യിലെ സംഗീത വേദികളിലെ ശ്രദ്ധേയരായ ഗായികമാരായ നൈസി, നിഷ എന്നിവരും നീലാംബരിയില്‍ പാടുന്നു.
കൂടാതെ പ്രശസ്തരായ നൃത്ത സംവിധായകര്‍ അണിയിച്ചൊരുക്കുന്ന ആകര്‍ഷകങ്ങളായ നൃത്തങ്ങളും ഈ സംഗീത നൃത്ത സന്ധ്യക്ക് മാറ്റ് കൂട്ടും.
പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍ മലയാളത്തിനു സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന “നീലാംബരി” ഇവിടുത്തെ കലാസ്വാദകര്‍ക്ക് വേറിട്ട ഒരു അനുഭവം ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു


27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ് ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ് റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ് നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ – വയലിന്‍ അധ്യാപകന്‍ പൌലോസ്, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട് എന്നിവരും സംസാരിച്ചു.
അബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന്, യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ്റ് വി. കെ. ഷാഹുല്‍ അധ്യക്ഷത വഹിച്ചു. അല്‍ ഖയ്യാം ബേക്കറി മാനേജിംഗ് ഡയരക്ടര്‍ സി. എം. ശംസുദ്ധീന്‍, അഹ്മദ് ഇബ്രാഹിമിന്, കോട്ടോല്‍ പ്രവാസി സംഗമ ത്തിന്റെ ഉപഹാരം നല്‍കി. അബുദാബി ഫേവറിറ്റ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറല്‍ സിക്രട്ടറി വി. കെ. മുഹമദ് കുട്ടി, സത്യന്‍ കോട്ടപ്പടി, അലി തിരുവത്ര, പി. എം. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.
അബുദാബി : വിവിധങ്ങളായ സംഗീത ശാഖ കളുടെ അപൂര്‍വ്വ സംഗമം എന്ന് വിശേഷി പ്പിക്കാവുന്ന ഒരു സംഗീത വിരുന്നുമായി അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് നാഷണല്‍ തിയ്യേറ്ററില്‍ ഒരുക്കുന്ന “ഗുല്‍ദസ്ത” എന്ന പരിപാടിയില്‍, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, കവിതാലാപനം, ഗസല്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം, ജനപ്രിയ സിനിമാ ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പി ക്കുന്നതിനോടൊപ്പം വാദ്യ സംഗീതവും, നൃത്തങ്ങളും ചേര്‍ത്ത് മൂന്നു മണിക്കൂര്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ എത്തി ച്ചേര്‍ന്നു.




















