ഷാര്‍ജ : ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി ക്കൊണ്ട്, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍ ജൂലായ് 12 മുതല്‍ 16 വരെ നടക്കും.
ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ട താണെന്ന തിരിച്ചറി വിലൂന്നിയ ഈ ചങ്ങാതി ക്കൂട്ടത്തിലൂടെ അറിവും നിരീക്ഷണവും ആയുധമാക്കി, വിജ്ഞാന ത്തിന്റെയും ചിന്താ ശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക് ഒത്തൊരുമയോടെ മുന്നേറാനുള്ള അവസരമാണിത് എന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
സമയം :
ജൂലായ് 12 മുതല്‍ 15 വരെ വൈകീട്ട് 4 – 7 മണി വരെ
ജൂലായ് 16 വെള്ളി – രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ഷൈലജ : 050-3672876
ശ്രീകുമാരി ആന്റണി : 050-3097209
മനോജ് : 050-6598442
അജയ് സ്റ്റീഫന്‍ : 050-7207371
ബിജു : 050-2192473
ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളിന്റെ ലൊക്കേഷന്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


അബുദാബി : അബുദാബി ശക്തി തിയേറ്റേഴ്സ് അവര്‍ ഇന്റര്‍നാഷനല്‍ അബുദാബിയുടെ സഹകരണത്തോട് കൂടി നടത്തുന്ന ചോദ്യോത്തര മല്‍സരം “എന്റെ കേരളം” ജൂലൈ 2 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ 4 മണി മുതല്‍ 9 മണി വരെ നടക്കും. ചരിത്രം, കല, പൈതൃകം, സാഹിത്യം, ഭൂമിശാസ്ത്രം, കേരള സംസ്കാരം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുക.



















