ദോഹ: വിഷു പ്രമാണിച്ച് പാഥേയം ഓണ്‍ലൈന്‍ മാഗസിന്‍ ‘ബാല പംക്തി മത്സരം‘ സംഘടിപ്പിക്കുന്നു. കുട്ടികളുടെ പംക്തിയിലേക്കാണ് മത്സരമെങ്കിലും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മുതിര്‍ന്നവരുടെ രചനകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടേണ്ട തരത്തിലു ള്ളതായിരിക്കണം .
  
മലയാളത്തിലെ പ്രശസ്തമായ ഒരു ദിനപത്രവും ഒരു മള്‍ട്ടിമീഡിയ എന്റെര്‍ ടൈമെന്റ് കമ്പനിയുമാണ് പാഥേയം മാഗസിന്റെ ഈ സംരംഭത്തിനായി സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
 
നിയമങ്ങള്‍  :-
- ബാല പംക്തികളാണ് ഇതില്‍ ഉള്‍പ്പെടു ത്തിയിട്ടുള്ളത്.
 - കുട്ടികള്‍ക്കു വേണ്ടിയുള്ള കഥകളോ, കവിതകളോ അയക്കാവുന്നതാണ്.
 - ചിത്ര രചന, പെയ്റ്റിന്‍റിംങ് അങ്ങനെ എന്തും ഇതില്‍ ഉള്‍പ്പെടുന്നതാണ്.
 - ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാവുന്നതാണ്.
 - ആര്‍ട്ടിക്കിളുകള്‍ ടൈപ്പ് ചെയ്യാന്‍ സാധ്യമല്ലാത്തവര്‍ അതിന്റെ സ്കാന്‍ കോപ്പി അയക്കാവുന്നതാണ്.
 - അയക്കുന്ന കുട്ടികള്‍ അവര്‍ പഠിക്കുന്ന സ്കൂളിന്റെ പേരും, പഠിക്കുന്ന ക്ലാസ്സും, സ്ഥലവും അഡ്രസ്സും വെക്കേണ്ടതാണ്.
 - കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വെവ്വേറെ മത്സരങ്ങളാകും നടക്കുക.
 - രചനകള്‍ അയക്കേണ്ട വിലാസം editor at paadheyam dot com
 - കൊച്ചു കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
 - കുട്ടികളുടെ പ്രായ പരിധി 15 വയസ്സില്‍ കൂടരുത്.
 - അയക്കുന്ന രചനകള്‍ ഏപ്രില്‍ 10 ന് മുന്‍പ് കിട്ടിയിരിക്കണം.
 - മത്സരത്തിന്റെ തീരുമാനങ്ങള്‍ ജഡജ്മെന്റ് കമ്മറ്റി നിങ്ങളെ അറിയിക്കു ന്നതായിരിക്കും.
 
 
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ്  “ചങ്ങാതിക്കൂട്ടം 2010 ” ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍  നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
ഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഇന്നലെ (വെള്ളി) രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് മണി വരെ ആയിരുന്നു ക്യാമ്പ്. അറിവ്, പഠനം, വിനോദം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ പ്രമേയം. 























































































ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു. 



















 