ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

September 14th, 2021

roads-transport-authority-dubai-logo-rta-ePathram
ദുബായ് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്ന ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് (E 101) വീണ്ടും ആരംഭിച്ചു. ദുബായ് ഇബ്നു ബത്തൂത്ത ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി സെൻട്രൽ ബസ്സ് സ്റ്റേഷന്‍ വരെ E 101 നമ്പര്‍ സര്‍വ്വീസാണ് പുനരാരംഭിച്ചത്.

കൊവിഡ് വാക്സിന്‍ എടുത്തവരും കൊവിഡ് ടെസ്റ്റ് നടത്തി 48 മണിക്കൂർ മുൻപ് എടുത്ത നെഗറ്റീവ് റിസല്‍ട്ട് അല്‍ ഹൊസന്‍ ആപ്പില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ മാറുന്നത് ബസ്സ് യാത്രക്കാര്‍ നിരീക്ഷിക്കണം എന്നും നിയമങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ – സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി കൊവിഡ് വ്യാപനം തടയുന്നതിനായി ദുബായ് – അബു ദാബി ബസ്സ് സർവ്വീസ് 2020 ഏപ്രില്‍ മുതലാണ് താൽക്കാലികമായി നിർത്തി വെച്ചിരുന്നത്.

* W A M 

- pma

വായിക്കുക: , , , ,

Comments Off on ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’

September 9th, 2021

kamala-surayya-pencil-sketch-epathram
ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി, നീർമാതള ത്തോപ്പ് എന്ന പേരില്‍ സംഘ ടിപ്പിച്ച കമല സുരയ്യ അനുസ്മരണവും സാഹിത്യ അവാർഡ് സമർപ്പണവും നവ്യാനു ഭവ മായി. കെ. എം. സി. സി. ജനറൽ സെക്രട്ടറി അൻവർ നഹ പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. എം. സി. സി. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ അഷ്‌റഫ് കൊടുങ്ങ ല്ലൂർ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാൽ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബായ് കെ. എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി മുഖ്യാതിഥി ആയിരുന്നു.

സാഹിത്യരംഗത്തു നല്‍കി വരുന്ന കെ. എം. സി. സി. പുരസ്കാരം എഴുത്തു കാരി ഡോ. ഹസീന ബീഗത്തിന് സമ്മാനിച്ചു. തൃശൂര്‍ ജില്ലാ വനിതാ കെ. എം. സി. സി. നേതാവ് നെബു ഹംസ പൊന്നാട അണിയിച്ചു. പി. എ. അബ്ദുൾ ജബ്ബാർ മെമെന്റൊ കൈമാറി. മുഹമ്മദ് അക്ബർ ചാവക്കാട് പ്രശസ്തി പത്രം വായിച്ചു.

മോട്ടിവേഷൻ ട്രെയ്നര്‍ ജെഫു ജൈലാഫ്നി, കമല സുരയ്യ അനുസ്മരണം നിർവ്വഹിച്ചു. മിഡിൽ ഈസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി, ദുബായ് കെ. എം. സി. സി. നേതാക്കള്‍ പി. എ. ഫാറൂഖ്, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്‌നി, കബീർ ഒരുമനയൂർ, ആർ. വി. എം. മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ ബഷീർ സൈയ്തു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളി മംഗലം നന്ദിയും പറഞ്ഞു.

ഭാര വാഹി കളായ അബു സമീർ, സത്താർ മാമ്പ്ര, അബ്ദുൽ ഹമീദ്, ഹനീഫ തളിക്കുളം, മുസമ്മിൽ ചേലക്കര, സാദിക്ക് തിരുവത്ര, ഹംസ കൊടുങ്ങല്ലൂർ, മുസ്‌തഫ നെടും പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’

മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച

August 25th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ മെഹ്ഫിൽ ഗ്രൂപ്പി ന്റെ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം അവാർഡ് നൈറ്റ്‌ ആഗസ്റ്റ് 27 വെള്ളിയാഴ്ച നടക്കും.

ദുബായ് ശൈഖ് സായിദ് സ്ട്രീറ്റിലെ ക്രൗൺ പ്ലാസയില്‍ വൈകുന്നേരം 5.30 നു പ്രോഗ്രാം തുടക്കം കുറിക്കും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഘടിപ്പി ക്കുന്ന അവാര്‍ഡ് നിശ യിലേക്ക് ക്ഷണിതാക്കൾക്കു മാത്രം പ്രവേശനം അനുവദിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ശ്രദ്ധേയ ചിത്രങ്ങൾ പങ്കെടുത്തു വിജയം നേടിയ ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഹ്രസ്വ സിനിമാ രംഗത്തുത്ത് ഉള്ള വര്‍ക്ക്  നൽകുന്ന മെഹ്ഫിലിന്റെ പ്രോത്സാഹനവും വിലപ്പെട്ട അംഗീകാരവും ആയിരിക്കും എന്ന് മെഹ്ഫില്‍ ഗ്രൂപ്പിന്റെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച

വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്

August 10th, 2021

nicole-smith-ludvik-on-top-burj-khalifa-emirates-airline-ePathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ങ്ങളില്‍ ഒന്നായ ദുബായ് ബുര്‍ജ് ഖലീഫ യുടെ മുകളിൽ എമിറേറ്റ്‌സ് എയർ ലൈൻസി ന്റെ എയർ ഹോസ്റ്റസ് നിൽക്കുന്ന പരസ്യ വീഡിയോ കഴിഞ്ഞ ദിവസ ങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

യു. കെ. യുടെ റെഡ് ലിസ്റ്റിൽ നിന്നും യു. എ. ഇ. യെ മാറ്റിയതിനെ സ്വാഗതം ചെയ്തു കൊണ്ട് എമിറേറ്റ്‌സ് എയർ ലൈൻസ് ഒരുക്കിയ 30 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രം ഉള്ള ഒരു കുഞ്ഞു പരസ്യചിത്രം ആയിരുന്നു ഇത്. സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർ നിക്കോളെ സ്മിത്ത് ലെഡ്‌വിക് ആയിരുന്നു എമിറേറ്റ്സ് എയർ ലൈൻസ് യൂണിഫോം അണിഞ്ഞു ബുർജ് ഖലീഫ യുടെ മുകളിൽ നിന്നത്.

ദൃശ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും എഡിറ്റിംഗിലും ഒന്നുമല്ല എയർ ഹോസ്റ്റ സിനെ ബുര്‍ജ് ഖലീഫ ക്കു മുകളില്‍ കാണിച്ചത് എന്നു വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.

എന്നാല്‍ ഇത്തരം ഒരു വീഡിയോ ചിത്രീകരിച്ചതില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി ഒട്ടേറെ പേര്‍ ട്വിറ്റര്‍ പേജില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

ലോകത്തിന്റെ നെറുകയില്‍ ഒരു സ്ത്രീ എത്തി നില്‍ക്കുന്നു എന്നത് അഭിമാനകരം എന്നുള്ളതാണ് ഒരു ശ്രദ്ധേയ കമന്‍റ്. ഇത്രയും ഉയരത്തില്‍ അപകട കരമായ സാഹചര്യ ത്തില്‍ ഒരു വീഡിയോ ചിത്രീകരി ക്കുമ്പോള്‍ വേണ്ടതായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചില്ല എന്നുള്ളത് അടക്കം നിരവധി പിശകുകള്‍ ചൂണ്ടിക്കാണിച്ചവരും ഉണ്ട്.

- pma

വായിക്കുക: , , , ,

Comments Off on വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

June 27th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ദുബായ് ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചെറുകഥ രചനാ മത്സരത്തിൽ സി. പി. അനിൽ കുമാറി ന്റെ ‘ദമാസ്ക്കസ്’ ഒന്നാം സ്ഥാനം നേടി.

സലീം അയ്യനേത്തിന്റെ അനാമിക, സർഗ്ഗ റോയി യുടെ ആത്മഹത്യ എന്നീ കഥകൾ രണ്ടാം സ്ഥാനം നേടി. അജീഷ് മാത്യു വിന്റെ പൊതുമാപ്പ്, മനോജ്‌ കോടിയത്തിന്റെ ആയിഷ എന്നീ കഥകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൂടാതെ അഞ്ചു കഥകൾ പ്രോത്സാഹന സമ്മാന ത്തിനും അർഹത നേടി. ഹൃദയത്തിന് കുറുകെ ഒരു മുഖാവരണം (ഷാജി ഹനീഫ്), സാവേരി (ജീഷ സന്ദീപ്), മറിയച്ചേടത്തി യുടെ വീട് (പ്രവീൺ പാലക്കീൽ), സ്വപ്നങ്ങൾ വിൽക്കു ന്നവർ (ഹുസ്ന റാഫി), രണ്ടു തീർത്ഥാടകർ (ഗണേഷ് ആലുങ്ങൽ).

സമ്മാന വിതരണത്തി ന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , ,

Comments Off on മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

Page 26 of 53« First...1020...2425262728...4050...Last »

« Previous Page« Previous « ആരോഗ്യ വകുപ്പിന്റെ ആദരം 
Next »Next Page » കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്   »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha