ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.
സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.
വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.