ദുബായ് : യു. എ. ഇ. എക്സ് ചേഞ്ചും സാംസ്കാരിക കൂട്ടായ്മ യായ ചിരന്തന യും സംയുക്ത മായി ഏർപ്പെ ടുത്തിയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രവാസി രചനകളിൽ സലിം അയ്യനത്ത് (നോവൽ – ബ്രാഹ്മിൺ മൊഹല്ല), സബീന എം. സാലി (ചെറുകഥ – രാത്രി വേര്), സഹർ അഹമ്മദ് (കവിത – പൂക്കാതെ പോയ വസന്തം) എം. സി. എ. നാസർ (ലേഖനം – പുറവാസം) ഹരിലാൽ (യാത്രാ വിവരണം – ഭൂട്ടാൻ : ലോക ത്തി ന്റെ ഹാപ്പിലാൻഡ്) എന്നിവക്ക് പുരസ്കാരം സമ്മാനിക്കും.
കുട്ടികളുടെ കൃതികൾ പ്രത്യേകം പരി ഗണിച്ച് ‘ത്രൂ മൈ വിൻഡോ പാൻസ്’ (തഹാനി ഹാഷിര്‍), ‘വാച്ച് ഔട്ട്’ (മാളവിക രാജേഷ്) എന്നീ കൃതികള്‍ക്ക് പ്രത്യേക സമ്മാനം നൽകും.
സമഗ്ര സംഭാവന കൾക്കായി എഴുത്തുകാരൻ സക്കറിയ, ഇമറാത്തി കവി ഹാമദ് അൽ ബലൂഷി എന്നിവർക്ക് വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം സമ്മാ നിക്കും.
കവി വീരാൻ കുട്ടി യുടെ നേതൃത്വ ത്തില്‍ മൂന്നംഗ സമിതി യാണ് പുരസ്കാര നിർണ്ണയം നടത്തിയത്. നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.