ദുബായ് : അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ദുബായ് അൽ ഗുബൈബ ബസ്സ് സ്റ്റേഷന്‍ (പഴയ ബര്‍ ദുബായ് സ്റ്റേഷന്‍) തിങ്കളാഴ്ച മുതല്‍ പ്രവർത്തനം തുടങ്ങി. പുതുക്കി പണിത ബസ്സ് സ്റ്റേഷൻ ഉദ്‌ഘാടന കർമ്മം ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവ്വഹിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടാണ് ബസ്സ് സ്റ്റേഷൻ നവീകരിച്ചത് എന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്ററില്‍ കുറിച്ചു.
Today, we inaugurated a set of next-generation bus stations at Al Ghubaiba in Dubai. They serve as an integral part of the flexible mobility required by cities of the future. Our state-of-the-art projects are geared towards creating advanced & sustainable infrastructure. pic.twitter.com/EwkdODAUfK
— Hamdan bin Mohammed (@HamdanMohammed) October 19, 2020
ഒരേ സമയം 50 ബസ്സുകള്‍, മറ്റു വാഹനങ്ങളും ടാക്സികളും ഇവിടെ പാർക്ക് ചെയ്യാം. കൂടാതെ സൈക്കിൾ ഡോക്കിംഗ് സംവിധാന ങ്ങളും ഒരുക്കി യിട്ടുണ്ട്. ആറു ബ്ലോക്കുകളാ യാണ് പുതിയ ബസ്സ് സ്റ്റേഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്.
We were honored today by His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, #Dubai Crown Prince and Chairman of The Executive Council of Dubai, inauguration of the new generation public bus stations at Al-Ghubaiba Bus Station. pic.twitter.com/5gkMF7zzxk
— RTA (@rta_dubai) October 19, 2020
യാത്രക്കാർക്ക് ഭക്ഷണം കഴിക്കുവാനും വിശ്രമിക്കു ന്നതിനും പ്രത്യേകം സൗകര്യം ഉണ്ടായി രിക്കും. ബസ്സ് സ്റ്റേഷൻ കെട്ടിട ത്തിൽ വിവിധ ഓഫീ സുകൾ, കച്ചവട സ്ഥാപന ങ്ങള്‍, ലഘു ഭക്ഷണ ശാലകള്‍ എന്നിവ പ്രവർത്തിക്കും.
- DUBAI RTA
- പിന്‍സീറ്റ് കുട്ടികൾക്ക് സുരക്ഷിതം
- റോഡ് മുറിച്ചു കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ
- അപകട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, ഗതാഗതം, ദുബായ്