ഇടപ്പാളയം പ്രീമിയർ ലീഗ് ഫെബ്രുവരി 26 ന്

February 8th, 2023

edappalayam-premier-league-foot-ball-ePathram
അജ്മാന്‍ : എടപ്പാള്‍ സ്വദേശികളുടെ ആഗോള പ്രവാസി കൂട്ടായ്മ ഇടപ്പാളയം ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ് 2023 ഫെബ്രുവരി 26 ഞായറാഴ്ച ദുബായിലെ മിർദിഫ് ഗ്രീൻ സോൺ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

ടൂര്‍ണ്ണമെന്‍റ് വിജയിപ്പിക്കുന്നതിനു വേണ്ടി ഫക്രുദ്ധീൻ നെല്ലിശ്ശേരി (ചെയർമാന്‍) യൂനുസ് വട്ടംകുളം (കൺവീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 31 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

യു. എ. ഇ. യിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന ഇടപ്പാളയം പ്രീമിയര്‍ ലീഗിന്‍റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും അജ്മാനിൽ വെച്ച് നടന്നു. കൈരളി ന്യൂസ് റിപ്പോർട്ടർ ജമാൽ വട്ടംകുളം ലോഗോ പ്രകാശനം ചെയ്തു.

ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് ജാഫർ ശുകപുരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കാഞ്ചേരി മജീദ്, പി. എസ്. നൗഷാദ്, സി. വി. ശറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി. നിയാസ് ബാബു, കെ. പി. അസീസ്, ഹൈദർ അലി, ഉദയ കുമാർ, കെ. ടി. എസ്. ബഷീർ, പി. എം. അബൂബക്കർ, ശറഫുദ്ധീൻ നെല്ലിശ്ശേരി, ഷബീർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഇടപ്പാളയം പ്രീമിയർ ലീഗ് ഫെബ്രുവരി 26 ന്

മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു

January 28th, 2023

rain-in-dubai-ePathram
ദുബായ് : രാജ്യത്തെ താപ നില ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു കൊണ്ട് ബുധനാഴ്ച തുടങ്ങിയ ശക്തമായ കാറ്റും മഴയും യു. എ. ഇ. യിൽ തുടരുന്നു. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. ഇതോടെ തണുപ്പ് അതി കഠിനം ആവുകയും ചെയ്തു. വിവിധ എമിറേറ്റുകളില്‍ കനത്ത മഴയില്‍ റോഡു കളില്‍ ഗതാഗത തടസ്സവും നേരിട്ടു.

ബുധനാഴ്ച രാവിലെ തുടങ്ങിയ ചാറ്റല്‍ മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. ഷാർജയിലേയും ഫുജൈറയിലേ യും മിക്ക സ്കൂളുകളും ബുധനാഴ്ച ഉച്ചയോടെ അടക്കുകയും അവധി നല്‍കുകയും ചെയ്തു.

അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയോടെ കൂടുതല്‍ ശക്തമായി. ഇപ്പോഴും മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നു.

അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും അടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചും ഡ്രൈവ് ചെയ്യണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ശനിയാഴ്ച കൂടുതൽ മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും  കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. Twitter

- pma

വായിക്കുക: , , , ,

Comments Off on മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു

ഇ- നെസ്റ്റ് പുന:സ്സംഘടിപ്പിച്ചു

January 26th, 2023

ദുബായ് : പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഭിന്ന ശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെസ്റ്റ്, നിയാർക് (നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ) എന്നിവ യുടെ ഉന്നമനത്തിനും പ്രചാരണത്തിനും വേണ്ടി യു. എ. ഇ. യിൽ പ്രവർത്തിക്കുന്ന ഇ-നെസ്റ്റ് (നിയാർക്) പുനഃസംഘടിപ്പിച്ചു.

niarc-dubai-e-nest-committee-2023-ePathram

അഡ്വ. മുഹമ്മദ് സാജിദ്, ജയൻ കൊയിലാണ്ടി, ജലീൽ മശ്ഹൂർ

അഡ്വ. മുഹമ്മദ് സാജിദ് (പ്രസിഡണ്ട്), ജലീൽ മശ്ഹൂർ (ജനറൽ സിക്രട്ടറി), ജയൻ കൊയിലാണ്ടി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പുതിയ മാനേജിംഗ് കമ്മിറ്റി നിലവില്‍ വന്നു.

രതീഷ് കുമാർ, മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര (വൈസ് പ്രസിഡണ്ടുമാർ), ടി. കെ. മുജീബ്, പി. എം. ചന്ദ്രൻ, നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാര വാഹികൾ.

ഹാരിസ്, അബ്ദുൽ ഖാലിഖ്, ഹാഷിം പുന്നക്കൽ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും അഷ്‌റഫ് താമരശ്ശേരി, ബഷീർ തിക്കോടി, ഫൈസൽ, രാജൻ കൊളാവിപാലം, ഇസ്മായിൽ, എം. മുഹമ്മദ് അലി എന്നിവര്‍ രക്ഷാധികാരികളുമാണ്.

 

 

- pma

വായിക്കുക: , , ,

Comments Off on ഇ- നെസ്റ്റ് പുന:സ്സംഘടിപ്പിച്ചു

2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി

January 22nd, 2023

sheikh-mohamed-bin-zayed-ePathram
അബുദാബി : 2023 യു. എ. ഇ. യുടെ സുസ്ഥിരതാ വർഷം (ഇയർ ഓഫ് സസ്റ്റൈനബിലിറ്റി) എന്ന് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

ഐക്യ രാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ വ്യതിയാന ഉച്ച കോടി ‘കോപ് 28 ന്‍റെ ആതിഥേയർ എന്ന നിലയിൽ യു. എ. ഇ. യുടെ പങ്ക് നിറവേറ്റാൻ പ്രതിജ്ഞാ ബദ്ധമായിരിക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുക.

Twitter – W A M – 2023 The Year Of Sustainability

- pma

വായിക്കുക: , , , , , , ,

Comments Off on 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി

വിസാ കാലാവധി കഴിഞ്ഞാല്‍ പിഴ അടച്ച് ഔട്ട് പാസ്സ് വാങ്ങി രാജ്യം വിടണം

January 8th, 2023

gdrfa-general-directorate-logo-dubai-immigration-ePathram
ദുബായ് : ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തങ്ങുന്നവര്‍ ഓരോ ദിവസത്തിനും അവരുടെ താമസം നീട്ടിയ ദിവസങ്ങളുടെ പിഴ അടക്കുകയും രാജ്യം വിടാന്‍ ഔട്ട് പാസ്സ് വാങ്ങണം എന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആര്‍. എഫ്. എ) അറിയിച്ചു.

അൽ അവീര്‍ ഇമിഗ്രേഷൻ ഓഫീസിൽ നിന്നും ഔട്ട് പാസ്സ് ലഭിക്കും. അല്ലെങ്കില്‍ എയര്‍ പോര്‍ട്ടുകള്‍, ബോര്‍ഡര്‍ പോയിന്‍റുകള്‍ എന്നിവിടങ്ങളിലെ ഇമിഗ്രേഷൻ ഓഫീസുകളിൽ നിന്നും ഔട്ട് പാസ്സ് കരസ്ഥമാക്കാം.

- pma

വായിക്കുക: , , , ,

Comments Off on വിസാ കാലാവധി കഴിഞ്ഞാല്‍ പിഴ അടച്ച് ഔട്ട് പാസ്സ് വാങ്ങി രാജ്യം വിടണം

Page 12 of 51« First...1011121314...203040...Last »

« Previous Page« Previous « ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് 13 മുതല്‍
Next »Next Page » പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha