ദുബായ് : പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് പേയ്മെൻറ് സംവിധാനം നോൽ കാർഡ് ടോപ്-അപ്പ് ചെയ്യുവാൻ ചുരുങ്ങിയത് 20 ദിർഹം വീതം ആയിരിക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ).
നിലവിൽ അഞ്ചു ദിർഹമാണ് ഏറ്റവും കുറഞ്ഞ ടോപ്-അപ്പ് നിരക്ക്. പുതിയ നിരക്ക് 2024 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്ര ക്കാരുടെ നോൽ കാർഡിൽ ഏറ്റവും കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം.
ആർ. ടി. എ. യുടെ വെൻഡിംഗ് യന്ത്രങ്ങൾ, സോളാർ ടോപ്-അപ്പ് യന്ത്രങ്ങൾ, നോൽ പേ ആപ്പ് എന്നിവ വഴി കാർഡ് ടോപ്-അപ്പ് ചെയ്യാവുന്നതാണ്. പ്രീപെയ്ഡ് സ്മാർട്ട് കാർഡായ നോൽ കാർഡ് ഉപയോഗിച്ച് എമിറേറ്റിലെ വിവിധ പൊതു ഗതാഗത സംവിധാനങ്ങളിലൂടെ യാത്ര ചെയ്യാനും പൊതു പാർക്കിംഗ് നിരക്കും ചില പൊതു പാർക്കുകളിലെ പ്രവേശന നിരക്കും അടക്കുവാൻ കഴിയും. RTA-X nolcard
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, ഗതാഗതം, ദുബായ്, പ്രവാസി, സാമ്പത്തികം