ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

November 23rd, 2022

vadakara-nri-forum-20-th-year-celebration-awareness-seminar-ePathram
ദുബായ് : വടകര എൻ. ആർ. ഐ. ഫോറം ഇരുപതാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ‘ലഹരിയും സമൂഹവും’ എന്ന വിഷയ ത്തിൽ ബോധ വത്കരണ സെമിനാർ സംഘടിപ്പിച്ചു. യു. എ. ഇ. യിലെ പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. ഷാജു ജോർജ്ജ് ക്ലാസ്സ് എടുത്തു.

അപരിചിതരുമായുള്ള സമ്പർക്കമാണ് യുവ തല മുറയെ മയക്കു മരുന്നിന്‍റെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് എന്നും അതിന്‍റെ വാഹകരും അടിമകളും ആക്കി ത്തീർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധാലുക്കള്‍ ആകേണ്ടതുണ്ട് എന്നും ഡോ. ഷാജു കൂട്ടിച്ചേർത്തു.

‘നിയമവും നിങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. സാജിദ് അബൂബക്കർ ക്ലാസ്സെടുത്തു. സമൂഹത്തിൽ നിയമ അവബോധം ഉണ്ടാക്കണം എന്നും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിരപരാധികള്‍ ആയവരെ പോലും വലിയ കുരുക്കുകളിൽ എത്തിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

(രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവ ബോധം പൊതുജനങ്ങളില്‍ വർദ്ധിപ്പിക്കുവാന്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി നടത്തി വരുന്ന സാമൂഹിക മാധ്യമ ങ്ങളിലെ അപ്ഡേഷനുകള്‍ പിന്തുടരുക).

വടകര എൻ. ആർ. ഐ. ഫോറം ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. പി. മുഹമ്മദ് സെമിനാർ ഉത്ഘാടനം ചെയ്തു. അഡ്വ. ഷാജി ബി. വടകര, ഫാജിസ്, ഇഖ്ബാൽ ചെക്യാട്, മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു.

മൊയ്തു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയി ലാണ്ടി, രമൽ, സി. എച്ച്. മനോജ് , ശംസുദ്ദീൻ കാർത്തിക പ്പള്ളി, മൊയ്തു പേരാമ്പ്ര, സലാം ചിത്ര ശാല, നൗഫൽ കടിയങ്ങാട്, ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട്, റഷീദ് ചൊക്ലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി കെ. വി. മനോജ് സ്വാഗതവും, ജിജു നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

November 23rd, 2022

ali-al-hashimi-release-sabeelul-hidaya-islamic-college-al-nahda-magazine-ePathram
അബുദാബി : കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാ പരം എന്ന് യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അൽ ഹാഷിമി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‍ലാമിക് കോളേജ് യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അല്‍ മുല്‍തഖ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളവും യു. എ. ഇ. യും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്‍റെ അംബാസഡർമാരാണ് എന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സംഗമത്തില്‍ സബീലുൽ ഹിദായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താ രാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്‍റെ യു. എ. ഇ. പ്രത്യേക പതിപ്പ് അലി അൽ ഹാഷിമി, ഡോ. സിദ്ദീഖ് അഹമദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പതിനാറു വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ, കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സബീലുല്‍ ഹിദായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഗവേഷകനും കൂടിയായ സി. എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. സ്ഥാപനത്തിലെ ഡിപ്പാർട്മെന്‍റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്‍റെ ലോഗോ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സി. എച്ച്. ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ ഹുദവി ആക്കോട് സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്ഥാപന ശിൽപിയും സൂഫിവര്യനും ആയിരുന്ന പറപ്പൂർ സി. എച്ച്. ബാപ്പുട്ടി മുസ്‍ലിയാരെ അനുസ്മരിച്ച് പ്രമുഖ വാഗ്മി സ്വാലിഹ് ഹുദവി സംസാരിച്ചു.

ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസലാം, സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, കെ. എം. സി. സി. നേതാക്കളായ ഡോ. പുത്തൂര്‍ റഹ്‍മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, അബ്ദു റഊഫ് അഹ്‌സനി, യു. എ. നസീര്‍, ടി. മുഹമ്മദ് ഹിദായത്തുള്ള, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി യവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികള്‍

November 1st, 2022

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ട് : എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് : പി. എം. അബ്ദുല്‍ റഹിമാന്‍, (ഇ-പത്രം), ജനറല്‍ സെക്രട്ടറി : ടി. എസ്. നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), ജോയിന്‍റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ട്രഷറര്‍ : ഷിജിന കണ്ണന്‍ ദാസ് (കൈരളി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ima-indian-media-abu-dhabi-committee-2022-23-ePathram

ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), റാഷിദ് പൂമാടം (സിറാജ്), സമീര്‍ കല്ലറ (24/7 ന്യൂസ്), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികള്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ട് മുതൽ

September 22nd, 2022

sharjah-book-fair-2014-epathram
ഷാർജ : നാല്‍പ്പത്തി ഒന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2022 നവംബർ രണ്ടിനു തുടക്കം കുറിക്കും. ഷാർജ എക്‌സ്‌പോ സെന്‍ററിൽ നവംബർ 13 വരെ നടക്കുന്ന ഈ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ ഇറ്റലിയാണ് അതിഥി രാജ്യം.

Spread The Word എന്ന പ്രമേയത്തിൽ എമിറേറ്റിന്‍റെ സാംസ്‌കാരിക പദ്ധതികളെ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള പരിപാടികള്‍ അരങ്ങേറും.

എഴുതപ്പെട്ട വാക്കിന്‍റെ ശക്തിയെക്കുറിച്ച് ചർച്ച നടക്കും. ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ ഉണ്ടാകും.

സമൂഹത്തിൽ സുസ്ഥിരതയുടെ അവബോധം ഉയർത്തുന്നതിനുള്ള ദൗത്യത്തെ ഈ സാംസ്‌കാരിക ഉല്‍സവം കൂടുതല്‍ മുന്നോട്ടു കൊണ്ടു പോകും എന്നും സംഘാടകരായ ഷാർജ ബുക്ക് അഥോറിറ്റി അവകാശപ്പെട്ടു.

- pma

വായിക്കുക: , ,

Comments Off on ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ട് മുതൽ

റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

August 14th, 2022

team-abudhabins-media-award-rashid-poomadam-sameer-kallara-ePathram
അബുദാബി : ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം, അബുദാബി 24/7 ടി. വി. ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കും.

2022 സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം ആറു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘ഓണ നിലാവ്’ വാർഷിക ആഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

Page 10 of 41« First...89101112...203040...Last »

« Previous Page« Previous « തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിൻ നൽകും
Next »Next Page » സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha