അത്യാധുനിക സൗകര്യങ്ങളോടെ റെഡ്‌ എക്സ് മീഡിയ

March 4th, 2021

അബുദാബി : യു. എ. ഇ. യിലെ പ്രമുഖ സ്ഥാപനമായ റെഡ്‌ എക്സ് മീഡിയ യുടെ ഓഫീസും അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റുഡിയോ കോംപ്ലക്സും അടങ്ങിയ പുതിയ ആസ്ഥാനം അബു ദാബി അല്‍ സലാം സ്ട്രീറ്റില്‍ പ്രവർത്തനം ആരംഭിച്ചു

നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉത്‌ഘാടന കർമ്മം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാര്‍ നിർവ്വഹിച്ചു. സായിദ് തീയ്യറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, സ്റ്റുഡിയോ ലോഞ്ച് നിർവ്വഹിച്ചു.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാർത്താ മേഖലയില്‍ സജീവ സാന്നിദ്ധ്യ മായി മാറിയ അബുദാബി 24 സെവൻ ന്യൂസ് ചാനലിന്റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്സില്‍ ആയിരിക്കും. അബുദാബി അല്‍ സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസി ക്കു സമീപത്താണ് ആധുനിക സൗകര്യ ങ്ങളോടെ റെഡ്‌ എക്സ് മീഡിയ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സിനിമക്കു വേണ്ടിയുള്ള ഡബ്ബിംഗ് ബൂത്ത്, സോംഗ് റെക്കോർഡിംഗ് ബൂത്ത് എന്നിവയും 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോൺ വിഷ്വൽസ് എന്നീ രംഗ ങ്ങളിൽ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസ് ആണ് റെഡ് എക്സ് മീഡിയ.

1500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ വിശാല മായ ക്രോമോ ഫ്ലോർ, 750 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ മിനി ക്രോമോ ഫ്ലോർ എന്നിവ പുതിയ സമുച്ചയ ത്തിൽ ഒരുക്കിയിട്ടുണ്ട്.

ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളു മായി റെഡെക്സ് മീഡിയ ആൻഡ് ഇവന്റ് മാനേജ്‌ മെന്റ് യു. എ. ഇ. യിൽ സജീവമാകും എന്ന് മാനേജിംഗ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ, സമാജം ആക്ടിംഗ് പ്രസിഡണ്ട് സലിം ചിറക്കൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ്സ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ, അഹല്യ ഗ്രൂപ്പ് എം. ഡി. ഓഫീസ് മാനേജർ സൂരജ് പ്രഭാകർ, മുഷ്‌രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാ നിക്കൽ സി. ഇ. ഒ. ഫ്രാൻസിസ് ആന്റണി, ഇന്ത്യന്‍ മീഡിയ പ്രസിഡണ്ട് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതി നിധി ബിജു കൊട്ടാരത്തിൽ, സാമൂഹിക പ്രവർത്തകൻ എം. എം. നാസർ കാഞ്ഞങ്ങാട് തുടങ്ങി സംഘടനാ രംഗ ത്തേയും വ്യവസായ വാണിജ്യ രംഗ ത്തെയും പ്രമുഖർ ഉല്‍ഘാടന ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അത്യാധുനിക സൗകര്യങ്ങളോടെ റെഡ്‌ എക്സ് മീഡിയ

ആലപ്പുഴ നിലയം ഭാഗികമായി അടച്ചു പൂട്ടുവാനുള്ള തീരുമാനം മരവിപ്പിച്ചു

November 9th, 2020

all-india-radio-air-malayalam-streaming-ePathram
ആലപ്പുഴ : ആകാശ വാണിയുടെ ആലപ്പുഴ നിലയത്തില്‍ നിന്നുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനി പ്പിക്കു വാനുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയ ത്തിന്റെ തീരുമാനം താല്‍ക്കാലിക മായി മരവിപ്പിച്ചു. എ. എം. ആരിഫ് എം. പി. യുടെ ഇട പെടലിനെ തുടര്‍ ന്നാണ് നടപടി.

200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷി യുള്ള എഫ്. എം. ട്രാന്‍സ്മിറ്റര്‍ എന്നിവ യാണ് ആലപ്പുഴ കേന്ദ്ര ത്തില്‍ ഉള്ളത്. ഇതു വഴിയാണ് തിരുവനന്ത പുരം നിലയ ത്തില്‍ നിന്നുള്ള പരി പാടികള്‍ വിവിധ ഇട ങ്ങളില്‍ ലഭിക്കുന്നത്. എഫ്. എം. സ്റ്റേഷന്‍ നിലനിര്‍ത്തി എ. എം. പ്രവര്‍ത്തനം അവസാനി പ്പിക്കുവാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയിരുന്നു.

Tag : Media 

പ്രവാസി മാധ്യമ പ്രവർത്തകരുടെ വിവര ശേഖരം

- pma

വായിക്കുക: , , ,

Comments Off on ആലപ്പുഴ നിലയം ഭാഗികമായി അടച്ചു പൂട്ടുവാനുള്ള തീരുമാനം മരവിപ്പിച്ചു

അർണബ് ഗോസ്വാമി അറസ്റ്റിൽ

November 4th, 2020

മുംബൈ : റിപ്പബ്ലിക് ടി. വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ മുംബൈ യിലെ വീട്ടിൽ നിന്നു മാണ് അര്‍ണ ബിനെ കസ്റ്റഡി യില്‍ എടുത്തത്.

ആർക്കിടെക്റ്റ് ആൻവി നായിക്, മാതാവ് കുമുദ് നായിക് എന്നിവര്‍ 2018-ൽ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ ക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ആൻവി നായികിന്റെ ആത്മ ഹത്യാക്കുറിപ്പില്‍ അര്‍ണബി ന്റെ പേരും പരാമര്‍ശി ച്ചിരുന്നു.

ആത്മഹത്യയെ തുടർന്ന് റജിസ്റ്റര്‍ ചെയ്ത കേസിൽ മഹാ രാഷ്ട്ര പോലീസ് അന്വേഷണം അവസാനി പ്പിച്ചി രുന്നു. എന്നാല്‍ നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതി പ്രകാര മാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണ വിധേയമായി അര്‍ണബിനെ കസ്റ്റഡി യില്‍ എടുത്തതും.

- pma

വായിക്കുക: , , ,

Comments Off on അർണബ് ഗോസ്വാമി അറസ്റ്റിൽ

നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം

October 25th, 2020

november-3-uae-flag-day-celebration-ePathram
ദുബായ് : ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫാ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യു. എ. ഇ. പ്രസിഡണ്ട് പദവി യില്‍ എത്തിയതിന്റെ വാര്‍ഷിക ദിന മായ നവംബർ മൂന്ന് പതാക ദിനം ആചരിക്കുവാനും അന്നേ ദിവസം ദേശീയ പതാക ഉയർത്തു വാനും ആഹ്വാനം ചെയ്തു കൊണ്ട് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

എല്ലാ പൗരന്മാരേയും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെ യും മന്ത്രി മാരെയും സ്കൂളു കളെയും നവംബർ മൂന്നിന് രാവിലെ 11 മണിക്ക് പതാക ഉയർത്തു ന്നതി നായി ക്ഷണി ക്കുന്നു. നമ്മുടെ ഐക്യ ത്തിന്റെയും പരമാധി കാര ത്തിന്റെയും അടയാള മാണ് യു. എ. ഇ. ദേശീയ പതാക.

യു. എ. ഇ. യിൽ നില കൊള്ളുന്ന തിന്റെ അടയാള മായി നാം ഇത് ഒരുമിച്ച് ഉയർത്തും എന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.  2013 മുതലാണ് പതാക ദിനാചരണ ത്തിന് തുടക്കം കുറിച്ചത്.

* നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു 

- pma

വായിക്കുക: , , , , , , , ,

Comments Off on നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം

സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം

September 2nd, 2020

ministry-of-community-&-development-approved-for-public-gathering-ksc-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് വ്യവസ്ഥ കളോടു കൂടി പ്രവർത്തനം പുനരാരംഭി ക്കുവാനുള്ള അനുമതി ലഭിച്ചു. കൊവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായി രിക്കും സംഘടനാ കാര്യാലയങ്ങളി ലേക്ക് സന്ദര്‍ശ കരെ അനുവദിക്കുക. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സംഘടനകളിലെ പൊതു പരിപാടികള്‍ എല്ലാം നിറുത്തി വെച്ചതായിരുന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യൽ ആന്‍ഡ് കള്‍ച്ചറല്‍ സെന്റർ, കേരളാ സോഷ്യൽ സെന്റർ, അബു ദാബി മലയാളി സമാജം എന്നിവയാണ് സാമൂഹിക വികസന മന്ത്രാലയ ത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന അബുദാബിയിലെ സംഘടനകൾ.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം

Page 12 of 41« First...1011121314...203040...Last »

« Previous Page« Previous « നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല
Next »Next Page » ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha