ഷാർജ : നാല്‍പ്പത്തി ഒന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2022 നവംബർ രണ്ടിനു തുടക്കം കുറിക്കും. ഷാർജ എക്‌സ്‌പോ സെന്‍ററിൽ നവംബർ 13 വരെ നടക്കുന്ന ഈ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ ഇറ്റലിയാണ് അതിഥി രാജ്യം.
Spread The Word എന്ന പ്രമേയത്തിൽ എമിറേറ്റിന്‍റെ സാംസ്‌കാരിക പദ്ധതികളെ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള പരിപാടികള്‍ അരങ്ങേറും.
എഴുതപ്പെട്ട വാക്കിന്‍റെ ശക്തിയെക്കുറിച്ച് ചർച്ച നടക്കും. ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ ഉണ്ടാകും.
സമൂഹത്തിൽ സുസ്ഥിരതയുടെ അവബോധം ഉയർത്തുന്നതിനുള്ള ദൗത്യത്തെ ഈ സാംസ്‌കാരിക ഉല്‍സവം കൂടുതല്‍ മുന്നോട്ടു കൊണ്ടു പോകും എന്നും സംഘാടകരായ ഷാർജ ബുക്ക് അഥോറിറ്റി അവകാശപ്പെട്ടു.
- ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം
- ശൈഖ് സുല്‍ത്താന്‍ അൽ ഖാസിമിയുടെ പ്രസംഗം
- ഡി. സി. ബുക്ക്സ് വാര്‍ഷികാഘോഷം ദുബായില്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, ഷാർജ, സാഹിത്യം