ഗുരുവായൂര്‍ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിൻ നൽകും. ഗുരുവായൂര്‍ ദേവസ്വം, നഗര സഭ, പൊലീസ് ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം.
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്ക്കളെ പിടി കൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും.
ക്ഷേത്ര പരിസരത്ത് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ, ഗുരുവായൂർ നഗര സഭാ സെക്രട്ടറി ബീന എസ്. കുമാർ, എ. സി. പി. സുരേഷ്, സി. ഐ. പ്രേമാനന്ദ കൃഷ്ണൻ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് ഉദ്യോഗ സ്ഥരും സംബന്ധിച്ചു.
- പബ്ലിക്ക് റിലേഷന്‍സ്
- കാവലിനും കൂട്ടിനും ശ്വാനന്മാര്
- വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും
- നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലാന്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: animals, chavakkad-guruvayoor, പരിസ്ഥിതി, സാമൂഹികം