തിരുവനന്തപുരം : വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിനും ലൈസൻസും നിർബ്ബന്ധം ആക്കുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം എന്നുള്ള ഹൈക്കോടതി വിധി കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ വന്നതായിരുന്നു. മാത്രമല്ല 6 മാസം സമയ പരിധിയാണ് അനുവദിച്ചിരുന്നത്.
ഇതിനുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റർ ചെയ്തു വളര്‍ത്തു മൃഗ ങ്ങള്‍ക്ക് ലൈസൻസ് കരസ്ഥമാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നായകള്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്ന ചിപ്പ് ഘടിപ്പിക്കണം എന്നും നിയമം അനുശാസിക്കുന്നു.
പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രത്യേക കർമ്മ പരിപാടിയില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻ വാക്സിനും നിർബ്ബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പേ വിഷബാധക്ക് എതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മന്ത്രിമാരായ എം. വി. ഗോവിന്ദന്‍, വീണാ ജോര്‍ജ്ജ്, ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തെരുവു നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കും.
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സംഘടനകളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: animals, kerala-government-, pets, ആരോഗ്യം, നിയമം, സാമൂഹികം