തിരുവനന്തപുരം : വിമാനയാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്. ശബരീനാഥന്‍ അറസ്റ്റില്‍.
ചോദ്യം ചെയ്യലിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ശബരീ നാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തു എന്നുള്ളതിന്‍റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്.
വിമാനത്തിലെ പ്രതിഷേധത്തിന് ഈ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥന്‍ തന്നെ എന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ അക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, പോലീസ്, പോലീസ് അതിക്രമം, പ്രതിരോധം, സാമൂഹികം