കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.
10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ മദ്രാസ് ഐഐടിയിലെത്തി കുടുംബാംഗങ്ങള്‍ അന്വേഷിച്ചറിഞ്ഞ വിവരങ്ങളാണ് ലത്തീഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നു. ഫാത്തിമ ഒന്നും അലക്ഷ്യമായി വയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.
സംഭവ ദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. എന്തെല്ലാം നടന്നുവെന്ന് അവള്‍ കൃത്യമായി പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
തൃശൂർ ജില്ല യിലെയും ഗുരുവായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തി നും അബു ദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായ ത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം, കടപ്പുറം പഞ്ചായത്ത് നിവാസി യും അബുദാബി യിലെ മാധ്യമ – കലാ – സാംസ്കാരിക രംഗ ത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുൽ റഹിമാന്സമ്മാനി ക്കുവാൻ കഴിഞ്ഞ തിൽ വളരെ അധികം ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ മാധ്യമ പ്രവർത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “നവ മാധ്യമ ങ്ങളും യുവ ചിന്തകളും”എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോചീഫ് റസാഖ് ഒരുമനയൂർ അവത രിപ്പിച്ചു.
കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് പി. വി. നസീർ അദ്ധ്യ ക്ഷത വഹിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻസാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു.
കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. – കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി. ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക് സെന്റർ പ്രതി നിധി കുഞ്ഞു മുഹമ്മദ്, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി. പ്രസി ഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത് ഭാരവാഹി കളായ അസീസ് സബ്‌ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ് പി. എ., ഇക്ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.