മാര്‍ച്ച് ഒന്നു മുതല്‍ ദേശീയ വായന മാസാചരണം

January 26th, 2020

uae-president-issues-national-law-of-reading-ePathram
അബുദാബി : യു. എ. ഇ. സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രാലയ ത്തി ന്റെ നേതൃത്വ ത്തിൽ  2020 മാർച്ച് മാസം, ദേശീയ വായനാ മാസമായി ആചരിക്കും എന്നു വകുപ്പു മന്ത്രി നൂറ അൽ കഅബി.  വായന യില്‍ അധി ഷ്ഠിത മായ ഒരു സമൂഹ ത്തെ വാർത്തെടു ക്കുന്ന തിന് സാമൂഹിക മായ പങ്കു വെക്കലുകൾ അനി വാര്യ മാണ്.

വിവിധ സർ ക്കാർ വകുപ്പു കളു മായും സാംസ്കാരിക സംഘടന കളു മായും ചേര്‍ന്ന് ഇതു മായി ബന്ധ പ്പെട്ട പ്രരംഭ ഘട്ട പ്രവർ ത്തന ങ്ങൾ നടന്നു വരിക യാണ് എന്നും മന്ത്രി സൂചിപ്പിച്ചു.

വായന യുമായി ബന്ധപ്പെട്ട പ്രവർ ത്തന ങ്ങൾ ‘യു. എ. ഇ. 2020’ എന്ന ആശയ ത്തി ലാണ് നടപ്പിലാക്കുന്നത്. വായന ജീവിത ത്തിന്റെ പ്രധാന ഭാഗം ആക്കി മാറ്റുന്ന തിനുള്ള സാഹ ചര്യം സമൂഹ ത്തിന്റെ എല്ലാ മേഖല കളിലും ഒരുക്കും.

- pma

വായിക്കുക: , , , ,

Comments Off on മാര്‍ച്ച് ഒന്നു മുതല്‍ ദേശീയ വായന മാസാചരണം

ദുബായ് എമിഗ്രേഷന്‍ പുരസ്‌കാരം അസീസ് മണമ്മലിന്

January 19th, 2020

dubai-immigration-media-award-azeez-manammal-edarikkod-ePathram
ദുബായ് : താമസ കുടിയേറ്റ വകുപ്പി ന്റെ (General Directorate of Residency and Foreigners Affairs – Dubai. ജി. ഡി. ആർ. എഫ്. എ.)  മാധ്യമ പുരസ്കാര ത്തിന് അസീസ് മണമ്മൽ (എടരിക്കോട്) അർഹനായി.

ദുബായ് ഇമിഗ്രേഷൻ ജീവനക്കാരന്‍ കൂടിയായ അസീസ്, സര്‍ക്കാര്‍ വാർത്ത കളും വിവര ങ്ങളും പൊതു ജന ങ്ങൾക്ക് എത്തിച്ചു കൊടുക്കു ന്നതിൽ നടത്തിയ സേവനം പരിഗണിച്ചു കൊണ്ടാണ് ജി. ഡി. ആർ. എഫ്. എ. മാധ്യമ പുരസ്കാരം സമ്മാനിച്ചത്. വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ മ്മദ് അൽ മര്‍റി പുരസ്കാരം സമ്മാനിച്ചു.

യു. എ. ഇ. യിലെ കലാ – സാംസ്കാരിക രംഗ ങ്ങളിലും സാമൂഹിക – ക്ഷേമ പ്രവർ ത്തന ങ്ങളിലും സജീവമാണ് അസീസ് മണമ്മൽ. 12 വർഷ മായി ദുബായ് എമി ഗ്രേഷ നില്‍ ജോലി ചെയ്യുന്ന അസീസ്, ഏറ്റവും മികച്ച എമിഗ്രേ ഷൻ ജീവന ക്കാരനുള്ള പുരസ്‌കാരം 2 തവണ കരസ്ഥ മാക്കി യിട്ടുണ്ട്.

കോൽക്കളി, ദഫ്മുട്ട്, വട്ട പ്പാട്ട് തുടങ്ങി വിവിധ മാപ്പിള കല കളിൽ നൈപുണ്യം നേടിയ അസീസ്, കേരള ഫോക്‌ ലോർ അക്കാഡമി, മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി എന്നിവിട ങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് എമിഗ്രേഷന്‍ പുരസ്‌കാരം അസീസ് മണമ്മലിന്

ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

January 12th, 2020

maradu flat_epathram

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

January 12th, 2020

maradu flat_epathram

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്

December 6th, 2019

fathima_epathram

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ മദ്രാസ് ഐഐടിയിലെത്തി കുടുംബാംഗങ്ങള്‍ അന്വേഷിച്ചറിഞ്ഞ വിവരങ്ങളാണ് ലത്തീഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നു. ഫാത്തിമ ഒന്നും അലക്ഷ്യമായി വയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.

സംഭവ ദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. എന്തെല്ലാം നടന്നുവെന്ന് അവള്‍ കൃത്യമായി പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , ,

Comments Off on ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്

Page 15 of 41« First...10...1314151617...203040...Last »

« Previous Page« Previous « ബാബു രാജ് & പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ് 2019 അജ്മാനിൽ
Next »Next Page » പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha