അബുദാബി : പണ്ഡിതനും അബുദാബി സുന്നി സെന്‍റർ സ്ഥാപക നേതാവുമായിരുന്ന കാളാവ് സൈതലവി മുസ്ലിയാരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന പുസ്തക അവാര്‍ഡ്, മികച്ച ഇസ്ലാമിക കൃതിക്ക് സമ്മാനിക്കും എന്ന് സുന്നി സെന്‍റർ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഹ്ലു സുന്ന-വല്‍ ജമാഅ (സുന്നി) ആശയ ആദര്‍ശങ്ങളില്‍ അതിഷ്ഠിതവും ഇസ്ലാമിക ചരിത്രം, പഠനം, ഗവേഷണങ്ങൾ എന്നിങ്ങനെ സമൂഹത്തിന് ഉപകാരപ്പെടുന്ന മികച്ച രചനകൾക്കാണ് അവാര്‍ഡ്.
കാളാവ് സൈതലവി മുസ്ലിയാര്‍
രണ്ടു വർഷത്തില്‍ ഒരിക്കൽ 100,000 രൂപയും സർട്ടിഫിക്കറ്റും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്. 2015 നു ശേഷം മലയാള ഭാഷയിൽ പ്രസിദ്ധികരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളും ആയിരിക്കണം.
പ്രമുഖ പണ്ഡിതരായ അബ്ദുസ്സലാം ബാഖവി (ദുബായ്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. എന്‍. എ. എം. അബ്ദുൽ ഖാദർ എന്നിവര്‍ അടങ്ങുന്നതാണ് ജൂറി. സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ഈ ലിങ്കില്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് പി. ഡി. എഫ്. ഫോർ മാറ്റിൽ സമർപ്പിക്കാം. അവസാന തിയ്യതി : 2023 ജൂൺ 15.
അവാർഡ് പ്രഖ്യാപനം : 2023 സെപ്റ്റംബർ 30. അവാർഡ് വിതരണം : 2023 നവംബർ 11. അവാർഡ് വിതരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും പങ്കെടുക്കും.
മറ്റു വിശദ വിവരങ്ങൾക്ക് ascawards2023 @ gmail. com എന്ന ഇ -മെയിലിൽ ബന്ധപ്പെടുക.
അബുദാബി സുന്നി സെൻർ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, ജനറൽ സെക്രട്ടറി കെ. പി. കബീര്‍ ഹുദവി, വൈസ് പ്രസിഡണ്ട് ഹാരിസ് ബാഖവി, ജോയിന്‍റ് സെക്രട്ടറി അഷ്‌റഫ് ഹാജി വാരം, പബ്ലിക് റിലേഷൻ ചെയർമാൻ സലീം നാട്ടിക എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.