ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

December 6th, 2022

uae-president-sheikh-muhamed-bin-zayed-qatar-ameer-sheikh-tamim-bin-hamed-al-thani-ePathram
ദോഹ : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ എത്തിയ അദ്ദേഹത്തെ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഇരു നേതാക്കളും ദോഹ അമീരി ദീവാനിൽ നടത്തിയ കൂടി ക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും കൂടുതല്‍ ശക്തമാക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2022 ഫിഫ ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിച്ചു.

എല്ലാ ജി. സി. സി. രാജ്യങ്ങൾക്കും അറബ് ലോകത്തിന് ഒട്ടാകെയും ഇത് അഭിമാനം ആണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നിക്ഷേപ വ്യാപാര മേഖലകളിലുള്ള അഭിവൃദ്ധിയും പൊതു താത്പര്യ ങ്ങൾ നടപ്പാക്കാൻ സഹകരണം ശക്തമാക്കുവാന്‍ ഉള്ള സാദ്ധ്യതകളും പരിശോധിച്ചു.

ഖത്തറിനു മേൽ യു. എ. ഇ. യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തി യിരുന്ന ഉപരോധം പിൻ വലിച്ച ശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന പ്രത്യേകത കൂടിയുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

November 21st, 2022

fifa-world-cup-football-qatar-2022-logo-ePathram
ദോഹ : നിറപ്പകിട്ടാര്‍ന്ന പരിപാടി കളോടെ 2022 ഫിഫ ലോക കപ്പ് ഫുട് ബോള്‍ മാമങ്കത്തിനു നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ തുടക്കമായി.

നോര്‍ത്ത് ഈസ്റ്റ് മിഡില്‍ ഈസ്റ്റ് (മെന) മേഖലയില്‍ ആദ്യമായി തിരശ്ശീല ഉയര്‍ന്ന ലോക കായിക ഉത്സവത്തിനായി അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങില്‍ ലോകം ഒത്തു കൂടി. ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനങ്ങളെ സ്വാഗതം ചെയ്തു. വിവിധ സംഗീത കലാ കായിക പരിപാടികള്‍ അരങ്ങേറി.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് എതിരെ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഇക്വഡോര്‍ തകർപ്പൻ ജയം കരസ്ഥമാക്കി. മത്സര ത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡ് ഇക്വഡോര്‍ നേടിയിരുന്നു.

എന്നെര്‍ വലന്‍ഷ്യയാണ് ഇക്വഡോറിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയത്.

Image Credit : The Official Emblem of the 22nd edition of the FIFA WorldCup , WiKiPeDia

- pma

വായിക്കുക: , , ,

Comments Off on ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ : നോര്‍ക്ക – റൂട്ട്സ് വഴി സൗകര്യം

October 4th, 2022

logo-norka-roots-ePathram
തിരുവനന്തപുരം : ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മറ്റു സര്‍ട്ടിഫിക്ക റ്റുകളും നോര്‍ക്ക – റൂട്ട്സ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായി എച്ച്. ആര്‍. ഡി., വിദേശ കാര്യ മന്ത്രാലയം എന്നിവ യുടെ അറ്റസ്റ്റേഷന്‍ സേവനങ്ങളും നോര്‍ക്ക – റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

നോര്‍ക്ക റൂട്ട്സിന്‍റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ norkacertificates @ gmail. com എന്ന ഇ-മെയില്‍ വിലാസ ത്തിലോ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

Comments Off on ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ : നോര്‍ക്ക – റൂട്ട്സ് വഴി സൗകര്യം

ഖത്തറിന്‍റെ പുതുക്കിയ എംബ്ലം

September 19th, 2022

state-of-qatar-new-emblem-2022-logo-ePathram
ദോഹ : സ്റ്റേറ്റ് ഓഫ് ഖത്തര്‍, തങ്ങളുടെ പുതിയ എംബ്ലം പുറത്തിറക്കിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളില്‍ വൈറല്‍ ആയി മാറി. ഖത്തര്‍ ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2022 സെപ്റ്റംബർ 15 ന് ആയിരുന്നു പുതിയ ചിഹ്നം റിലീസ് ചെയ്തത്.

നാടിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വേറിട്ട ദൃശ്യ ആവിഷ്കാരം കൂടിയാണ് ഇത്. പുതിയ ചിഹ്നം രാജ്യത്തിന്‍റെ സമ്പന്നമായ സംസ്കാരത്തെ, അതിന്‍റെ പൈതൃകവും പ്രതിനിധീ കരിക്കുന്നു. പഴയ കാലത്തില്‍ നിന്നും പുതിയ കാലത്തേക്കുള്ള മുന്നേറ്റം വ്യക്തമാക്കിയാണ് പുതിയ എംബ്ലം രൂപ കല്പ്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഖത്തറിന്‍റെ പുതുക്കിയ എംബ്ലം

ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

September 15th, 2022

qatar-driving-license-ePathram
ദോഹ : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി. സി. സി.) രാജ്യങ്ങളിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഖത്തറിലെ താമസ വിസക്കാര്‍ക്ക് ടെസ്റ്റ് കോഴ്സു കളില്‍ ചേരാതെ തന്നെ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് റജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.

ജി. സി. സി. പൗരന്മാർക്ക് അതതു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഖത്തർ ലൈസൻസ് ആക്കി ഉടൻ മാറ്റി എടുക്കാം.

ബന്ധുക്കളെ സന്ദർശിക്കുവാന്‍ ആല്ലെങ്കില്‍ വിനോദ സഞ്ചാരിയായി ഖത്തറില്‍ എത്തുന്ന ഏതെങ്കിലും ഒരു ജി. സി. സി. രാജ്യത്തിന്‍റെ ലൈസൻസ് ഉള്ളവർക്ക് ഗതാഗത നിയമം അനുസരിച്ച്, ഖത്തറിൽ എത്തിയ ദിവസം മുതൽ 3 മാസം വരെ ജി. സി. സി. ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ വാഹനം ഓടിക്കാം.

എന്നാൽ പാസ്സ് പോര്‍ട്ട്, എന്‍ട്രി വിസ അടക്കമുള്ള ഖത്തറിൽ പ്രവേശിച്ച തീയ്യതി തെളിയിക്കുന്ന രേഖ കള്‍ എപ്പോഴും കയ്യില്‍ കരുതണം.

- pma

വായിക്കുക: , , , ,

Comments Off on ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

Page 2 of 712345...Last »

« Previous Page« Previous « ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം
Next »Next Page » ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha