ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ എത്തി. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിലെ ആദ്യ 20 മിനിറ്റിൽ കുതിച്ചു പായുന്ന ക്രൊയേഷ്യയെ ആയിരുന്നു കളിക്കളത്തില്‍ കണ്ടത്.
പന്തടക്കത്തിലും പാസ്സിംഗിലും എല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തി. എന്നാല്‍ ക്രൊയേഷ്യയെ വിറപ്പിച്ചു കൊണ്ട് 32 ആം മിനിറ്റിൽ ലയണൽ മെസ്സി യുടെ ആദ്യ ഗോള്‍ എത്തി. ഈ ലോക കപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോള്‍ ആണിത്.
പന്തുമായി ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് മുന്നേറിയ ജൂലിയന്‍ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാ കോവിച്ച് ഫൗള്‍ ചെയ്യുക യായിരുന്നു. അൽവാരസിനെ വീഴ്ത്തി യതിലൂടെ കിട്ടിയ പെനാൽട്ടി കിക്കിലൂടെ ആയിരുന്നു ക്യാപ്റ്റന്‍ മെസ്സിയുടെ ഈ ഗോള്‍.
തുടര്‍ന്ന് 39ാം മിനിറ്റില്‍ വിദഗ്ദമായ മുന്നേറ്റത്തിലൂടെ അല്‍വാരസ് രണ്ടാമതു ഗോള്‍ നേടി. ലുസൈല്‍ സ്റ്റേഡിയത്തെ കിടുക്കിക്കൊണ്ട് ക്യാപ്റ്റന്‍ ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റത്തിലൂടെ മൂന്നാം ഗോള്‍ വല യില്‍ വീണു. കഴിഞ്ഞ 2018 റഷ്യൻ ലോക കപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ യുടെ ഫൈനൽ സ്വപ്നം ഇതോടെ തകര്‍ന്നടിഞ്ഞു.
ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ മൊറോക്കോ – ഫ്രാൻസ് ടീമുകള്‍ കളത്തില്‍ ഇറങ്ങും. ഇതിലെ ജേതാക്കളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അർജൻ്റീന നേരിടുക. first semi final highlights
- പി. എം. അബ്ദുല്‍ റഹിമാന്‍