ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

August 10th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് യു. എ. ഇ. യിലേക്ക് ഉടന്‍ തന്നെ വരാന്‍ കഴിയും. എന്നാൽ, ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍.

ഇതിനായുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തീ കരിച്ചു വരികയാണ്. ഇന്ത്യൻ ആഭ്യ ന്തര മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്ന് അനുസരിച്ച് സിവിൽ ഏവിയേഷന്‍ മന്ത്രാലയ ത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ സാഹചര്യ ത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ ങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തല ത്തില്‍ ആണിത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സന്ദർശക വിസ യിൽ തൊഴിൽ തേടി എത്തുന്നത് വേണ്ട എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

കൊവിഡ് പരിശോധന ഫലം : സമയ പരിധി നീട്ടി നല്‍കി 

July 26th, 2020

covid-19-test-result-for-uae-entry-ePathram

ദുബായ് : യു. എ. ഇ. യിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് നിര്‍ബ്ബന്ധമാക്കിയ കൊവിഡ് പരിശോധന ഫലത്തിന്റെ സമയ പരിധി നീട്ടി നല്‍കി.

പുതിയ നിര്‍ദ്ദേശം അനുസരിച്ച് കൊവിഡ്-19 പരിശോധനാ ഫലം കിട്ടി 96 മണിക്കൂറിന്ന് ഉളളില്‍ യു. എ. ഇ. യില്‍ എത്തി യിരിക്കണം.

ആഗസ്റ്റ് 1 മുതല്‍ ഈ നിയമം പ്രാബല്യ ത്തില്‍ വരും. ഐ. സി. എ. നിഷ്‌കര്‍ഷി ച്ചിട്ടുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു ള്ള പി. സി. ആര്‍. നെഗറ്റീവ് ഫല മാണ് കരുതേണ്ടത്.

ഈ സംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രി കര്‍ അതതു രാജ്യങ്ങ ളിലെ സര്‍ക്കാര്‍ അംഗീകൃത ലാബു കളില്‍ നിന്നുള്ള 96 മണിക്കൂര്‍ കാലാവധി യുള്ള കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് പരിശോധന ഫലം : സമയ പരിധി നീട്ടി നല്‍കി 

പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

July 9th, 2020

indian-passport-cover-page-ePathram

അബുദാബി : ജൂലായ് 15 മുതൽ പാസ്സ് പോര്‍ട്ട് സേവന ങ്ങള്‍ പുനഃ സ്ഥാപിക്കും എന്ന് അബുദാബി യിലെ ഇന്ത്യൻ എംബസ്സി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപന ത്തിന്റെ ഭാഗമായി നിറുത്തി വെച്ചതായിരുന്നു പാസ്സ്പോര്‍ട്ട് സര്‍വ്വീസ്. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബി. എൽ. എസ്. കേന്ദ്രങ്ങളി ലേക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം അപേക്ഷകര്‍ എത്തേണ്ടത്.

ഗര്‍ഭിണി കളും 60 വയസ്സു കഴിഞ്ഞവരും 12 വയസ്സിനു താഴെ ഉള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ സേവന കേന്ദ്രങ്ങളിലേക്ക് വരേണ്ടതില്ല.

- pma

വായിക്കുക: , , , , , ,

Comments Off on പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

July 2nd, 2020

job-hunter-interview-government-job-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു. എ. ഇ. യിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്രി-ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ. എം. ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി. എസ്സ്. സി. നഴ്‌സിംഗ് ബിരുദ ധാരികളോ ആയിരിക്കണം. മൂന്നു വർഷം എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്‍ പ്രവൃത്തി പരിചയവും ഉണ്ടാകണം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റു കൾ എന്നിവ സഹിതം recruit @ odepc. in എന്ന ഇ- മെയില്‍ വിലാസ ത്തിൽ ജൂലായ് പത്തിന് മുമ്പ് അപേക്ഷിക്കണം.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍  ജോലിക്കു റജിസ്റ്റര്‍ ചെയ്യു വാനും കഴിയും.

പി. എൻ. എക്സ്. 2340/2020

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

Page 20 of 47« First...10...1819202122...3040...Last »

« Previous Page« Previous « ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി
Next »Next Page » ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha