നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം

September 13th, 2020

covid-19-test-result-for-uae-entry-ePathram
അബുദാബി : റസിഡന്‍സ് വിസയിലും വിസിറ്റ് വിസ യിലും അബുദാബി യില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍ വേണം എന്ന് അധികൃതര്‍. വൈറസ് വ്യാപനം അധികരിച്ച സാഹ ചര്യ ത്തിലാണ് ഈ തീരുമാനം.

നാട്ടിൽ നിന്നും അബുദാബി യിലേക്ക് വരുന്നവർക്ക് വിമാനത്താവള ത്തിൽ പി. സി. ആർ. പരിശോധന നിർബ്ബന്ധമാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ യാണ് റിസള്‍ട്ട് ലഭിക്കുന്ന തിന്ന് ആവശ്യമായ സമയം. പരിശോധനാ ഫലം കിട്ടിയതിനു ശേഷം മാത്രമേ വിമാന ത്താവള ത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയുക യുള്ളൂ.

അബുദാബി വിസയിൽ മറ്റ് ഏതെങ്കിലും എമിറേറ്റു കളിൽ വിമാനം ഇറങ്ങി യാലും അബു ദാബി യിലെ കേന്ദ്ര ങ്ങളിൽ 14 ദിവസം ക്വാറന്റൈന്‍ പൂർത്തി യാക്കണം.

ദുബായ് – അബുദാബി റോഡിലെ ഗന്ഥൂത്ത് അതിർത്തി യിലെ കൊവിഡ് പരി ശോധന കൾക്കു ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്ര ത്തിലേക്ക് മാറ്റുക. കുടുംബ വുമായി വരുന്ന വര്‍ക്ക് നാലു ദിവസം കഴിഞ്ഞ് വീടു കളിലേക്ക് പോകുവാന്‍ കഴിയും.

എന്നാൽ, കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടും ക്വാറ ന്റൈന്‍ വ്യവസ്ഥകൾ പാലിച്ചു 14 ദിവസം വീടു കളിൽ കഴിയും എന്നുമുള്ള സത്യവാങ്മൂലം സമർപ്പിക്കണം.

  • Abu Dhabi Media Office Twitter
  • ഇത്തിഹാദ് വിമാനക്കമ്പനി യുടെ ക്വാറന്റൈന്‍ നിബന്ധനകള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

Comments Off on നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം

സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി

September 2nd, 2020

new-born-baby-uae-provide-5-days-parental-leave-to-father-ePathram
അബുദാബി : സ്വകാര്യ മേഖല യിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി ശിശു പരി പാലന ത്തിന് രക്ഷാ കർതൃ അവധി ലഭിക്കും. കുഞ്ഞ് ജനിച്ചാല്‍ അഞ്ചു ദിവസം ശമ്പള ത്തോടെ അച്ഛനും അവധി എടുക്കാം എന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് ഇറക്കി.

ലിംഗ സമത്വം, തുല്യ അവസരം എന്നീ ലക്ഷ്യങ്ങൾ നടപ്പാക്കുക എന്നതി നോടൊപ്പം കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തു വാനും മാതാ പിതാക്കളുടെ കൂട്ടുത്തര വാദിത്വം വര്‍ദ്ധിപ്പി ക്കുക എന്നീ ലക്ഷ്യ ങ്ങളോടെ യാണ് നിയമം നടപ്പില്‍ വരുത്തുന്നത്.

കുഞ്ഞു പിറന്നാൽ അടുത്ത അഞ്ചു ദിവസത്തേക്കാണ് ശമ്പള ത്തോടെ രക്ഷാ കർതൃ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയം മുതൽ ആറു മാസം തികയുന്നതിനിടെ ഈ അവധി പിതാവിന്ന് പ്രയോജനപ്പെടുത്താം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രക്ഷാ കർതൃ അവധി നൽകുന്ന ആദ്യത്തെ അറബ് രാജ്യമാണ് യു. എ. ഇ.

- pma

വായിക്കുക: , , , ,

Comments Off on സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി

പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

August 19th, 2020

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ രീതി കളില്‍ മറ്റം വരുത്തും എന്ന് പി. എസ്. സി. ചെയര്‍ മാന്‍ അഡ്വ. എം. കെ. സക്കീര്‍. രണ്ടു ഘട്ട ങ്ങളില്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തുക. ആദ്യ ഘട്ടത്തിലെ സ്ക്രീനിംഗ് ടെസ്റ്റ് പാസ്സ് ആവുന്നവര്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും.

എറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള തസ്തിക കള്‍ക്ക് ആയിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പരീക്ഷാ രീതി മാറുന്ന തോടെ രണ്ടാം ഘട്ട പരീക്ഷക്ക് എത്തുന്നവർ കൂടുതല്‍ കഴിവുള്ളവർ ആയിരിക്കും. യോഗ്യരായവർ നിയമനത്തിന് അർഹത നേടും എന്നും പി. എസ്. സി. ചെയർമാൻ പറഞ്ഞു.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകള്‍ ഉള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷ കള്‍ ആയിരിക്കും. സ്ക്രീനിംഗ് ടെസ്റ്റി ലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.

തസ്തികക്ക് അനുസൃതമായ ചോദ്യങ്ങള്‍ ആയിരിക്കും മെയിന്‍ പരീക്ഷക്ക് ഉണ്ടാവുക. കൊവിഡ് വൈറസ് വ്യാപനം മൂലം നീട്ടി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളി ലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.

Image Credit : P S C

- pma

വായിക്കുക: , , , ,

Comments Off on പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

August 10th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് യു. എ. ഇ. യിലേക്ക് ഉടന്‍ തന്നെ വരാന്‍ കഴിയും. എന്നാൽ, ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍.

ഇതിനായുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തീ കരിച്ചു വരികയാണ്. ഇന്ത്യൻ ആഭ്യ ന്തര മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്ന് അനുസരിച്ച് സിവിൽ ഏവിയേഷന്‍ മന്ത്രാലയ ത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ സാഹചര്യ ത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ ങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തല ത്തില്‍ ആണിത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സന്ദർശക വിസ യിൽ തൊഴിൽ തേടി എത്തുന്നത് വേണ്ട എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

Page 21 of 48« First...10...1920212223...3040...Last »

« Previous Page« Previous « ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു
Next »Next Page » അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha