ദുബായ് : അടിയന്തര റസിഡന്റ് വിസാ സ്റ്റാമ്പിംഗിന് വേണ്ടി മാത്രമുള്ള ആസ്ഥാനം ആക്കി ക്കൊണ്ട് ദുബായ് ബിൻ സുഖാത്ത് സെന്ററിലെ ജി. ഡി. ആർ. എഫ്. എ. ഹാപ്പിനസ് സെന്റർ നിജപ്പെടുത്തി യിട്ടുണ്ട് എന്ന് ദുബായ് ജനറൽ ഡയറക്ട റേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മര്‍റി അറിയിച്ചു.
വിസാ അപേക്ഷ യില്‍ ‘അർജന്റ് കാറ്റഗറി’ യിൽ ഫോറം ടൈപ്പ് ചെയ്തിട്ടു ള്ളവര്‍ ക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക.
വിവിധ വിസാ സേവന ങ്ങൾ നിലവിൽ ഇവിടെ നൽകി വന്നിരുന്നു. എന്നാൽ അടിയന്തര മായി വിസാ സ്റ്റാമ്പ് ചെയ്യാ നുള്ള ഉപ ഭോക്താ ക്കളുടെ വർദ്ധിച്ച എണ്ണം കണക്കില്‍ എടു ത്താണ് ബിൻ സുഖാത്ത് സെന്റര്‍ ഓഫീസ്, പാസ്സ് പോര്‍ട്ടില്‍ അടിയന്തര മായി റസിഡന്റ് വിസ അടിക്കു വാന്‍ ഉള്ളവര്‍ക്ക് മാത്രം ആക്കി മാറ്റിയത്.
ഉപഭോക്താ ക്കൾ ക്ക് വേഗ ത്തിലും സൗകര്യ പ്രദ മായും സന്തോഷ കര മായ സേവന ങ്ങൾ പ്രധാനം ചെയ്യാൻ കഴിയും എന്നും അധികൃതര്‍ അറിയിച്ചു. മറ്റു ഇതര സേവനങ്ങൾ ക്കായി ഈ ഓഫീസിനെ ആശ്രയി ക്കുന്നവർ അടു ത്തുള്ള സെന്റ റിൽ നിന്നോ ജി. ഡി. ആർ. എഫ്. എ. ദുബായ് യുടെ മൊബൈൽ ആപ്ലിക്കേ ഷനിൽ നിന്നോ സേവനങ്ങൾ തോടാവുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചു.