കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

Comments Off on കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

September 16th, 2019

milma-milk-price-increases-in-kerala-ePathram

തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.

മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.

- pma

വായിക്കുക: , , , , ,

Comments Off on മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

വിസാ സ്റ്റാമ്പിംഗ് : അടിയന്തര സേവന ത്തിനു മാത്ര മായി ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്

September 16th, 2019

dubai-immigration-urgent-visa-stamping-center-ePathram
ദുബായ് : അടിയന്തര റസി‍ഡന്റ് വിസാ സ്റ്റാമ്പിംഗിന് വേണ്ടി മാത്രമുള്ള ആസ്ഥാനം ആക്കി ക്കൊണ്ട് ദുബായ് ബിൻ സുഖാത്ത്‌ സെന്ററിലെ ജി. ഡി. ആർ. എഫ്. എ. ഹാപ്പിനസ് സെന്റർ നിജപ്പെടുത്തി യിട്ടുണ്ട് എന്ന് ദുബായ് ജനറൽ ഡയറക്ട റേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മര്‍റി അറിയിച്ചു.

വിസാ അപേക്ഷ യില്‍ ‘അർജന്റ് കാറ്റഗറി’ യിൽ ഫോറം ടൈപ്പ് ചെയ്തിട്ടു ള്ളവര്‍ ക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക.

വിവിധ വിസാ സേവന ങ്ങൾ നിലവിൽ ഇവിടെ നൽകി വന്നിരുന്നു. എന്നാൽ അടിയന്തര മായി വിസാ സ്റ്റാമ്പ് ചെയ്യാ നുള്ള ഉപ ഭോക്താ ക്കളുടെ വർദ്ധിച്ച എണ്ണം കണക്കില്‍ എടു ത്താണ്‌ ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്, പാസ്സ് പോര്‍ട്ടില്‍ അടിയന്തര മായി റസി‍ഡന്റ് വിസ അടിക്കു വാന്‍ ഉള്ളവര്‍ക്ക് മാത്രം ആക്കി മാറ്റിയത്.

ഉപഭോക്താ ക്കൾ ക്ക് വേഗ ത്തിലും സൗകര്യ പ്രദ മായും സന്തോഷ കര മായ സേവന ങ്ങൾ പ്രധാനം ചെയ്യാൻ കഴിയും എന്നും അധികൃതര്‍ അറിയിച്ചു. മറ്റു ഇതര സേവനങ്ങൾ ക്കായി ഈ ഓഫീസിനെ ആശ്രയി ക്കുന്നവർ അടു ത്തുള്ള സെന്റ റിൽ നിന്നോ ജി. ഡി. ആർ. എഫ്. എ. ദുബായ് യുടെ മൊബൈൽ ആപ്ലിക്കേ ഷനിൽ നിന്നോ സേവനങ്ങൾ തോടാവുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on വിസാ സ്റ്റാമ്പിംഗ് : അടിയന്തര സേവന ത്തിനു മാത്ര മായി ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്

നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

September 8th, 2019

logo-norka-roots-ePathram
അബുദാബി : രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരി ചയ മുള്ള ബി. എസ്‌. സി. – ജി. എന്‍. എം. വനിതാ നഴ്സു മാര്‍ക്ക് യു. എ. ഇ. യിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍റ റില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം എന്ന് അധികൃതര്‍.

ഡി. എച്ച്. എ. ലൈസന്‍സ് ഉള്ള വര്‍ക്ക് മുന്‍ഗണന. 3000 – 3750 ദിര്‍ഹം മാസ ശമ്പളം. വിസാ ചെലവു കളും താമസ സൗകര്യവും സൗജന്യം ആയിരിക്കും. കരാര്‍ കാലാവധി മൂന്നു വര്‍ഷം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥി കള്‍ ഫോട്ടോ അടക്കം ചെയ്ത ബയോഡാറ്റ സെപ്റ്റംബര്‍ 16 ന് മുമ്പായി norkacv 2 kochi @ gmail. com എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയ ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

Comments Off on നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

September 8th, 2019

logo-norka-roots-ePathram
അബുദാബി : രണ്ടു വര്‍ഷത്തെ പ്രവര്‍ ത്തി പരി ചയ മുള്ള ബി. എസ്‌. സി. – ജി. എന്‍. എം. വനിതാ നഴ്സു മാര്‍ക്ക് യു. എ. ഇ. യിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍റ റില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം എന്ന് അധികൃതര്‍.

ഡി. എച്ച്. എ. ലൈസന്‍സ് ഉള്ള വര്‍ക്ക് മുന്‍ഗണന. 3000 – 3750 ദിര്‍ഹം മാസ ശമ്പളം. വിസാ ചെലവു കളും താമസ സൗകര്യവും സൗജന്യം ആയിരിക്കും. കരാര്‍ കാലാവധി മൂന്നു വര്‍ഷം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥി കള്‍ ഫോട്ടോ അടക്കം ചെയ്ത ബയോഡാറ്റ സെപ്റ്റംബര്‍ 16 ന് മുമ്പായി norkacv 2 kochi @ gmail. com എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

Comments Off on നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

Page 24 of 47« First...10...2223242526...3040...Last »

« Previous Page« Previous « “നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി
Next »Next Page » നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha