പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

March 24th, 2020

chavakkad-console-medical-charitable-trust-ePathram

തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർ‍ത്തന ങ്ങൾ‍ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ‍‍ മാരെ നിയമിച്ചു.  പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ‍‍‍ ക്കാണ് നിയമനം. എല്ലാവർ‍‍‍ക്കും നിയമന ഉത്തരവ് നൽ‍കി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രതിരോധ പ്രവർത്തന ങ്ങൾ‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ‍ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം

November 4th, 2019

ksrtc-bus-strike-epathram
തിരുവനന്തപുരം : ശമ്പള വിതരണ ത്തിലെ അനി ശ്ചിത ത്വത്തില്‍ പ്രതി ഷേധി ച്ച് കെ. എസ്. ആര്‍. ടി. സി യില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്ക് നടത്തു ന്നതിനെ തുടര്‍ന്ന് യാത്ര ക്ലേശം രൂക്ഷമായി. സമരാനുകൂലികള്‍ പല യിടങ്ങ ളിലും സര്‍വ്വീസുകള്‍ തടഞ്ഞു.

തുടർച്ച യായ ശമ്പള നിഷേധം അവ സാനിപ്പി ക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡി. എ. കുടിശ്ശിക അനുവദിക്കുക, പുതിയ ബസ്സുകൾ ഇറക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചാണു പണിമുടക്ക് എന്ന് പ്രതി പക്ഷ സംഘടന യായ ട്രാൻസ്പോർട്ട് ഡെമോ ക്രാറ്റിക് ഫെഡ റേഷൻ (ടി. ഡി. എഫ്.– ഐ. എൻ. ടി. യു. സി) നേതാക്കള്‍ അറിയിച്ചു.

പ്രതിപക്ഷ സംഘടന യിലെ ഒരു വിഭാഗം ജീവനക്കാര്‍ മാത്രം സമരത്തിനു ഇറങ്ങി യതി നാല്‍ കാര് മായി ബാധിക്കുക യില്ല എന്ന നില പാടില്‍ ആയിരുന്നു മാനേജ്‌മെന്റ്.

എന്നാല്‍ സംസ്ഥാന വ്യാപക മായി തൊഴി ലാളികള്‍ സമര ത്തില്‍ ഉറച്ചു നിന്നതോടെ പ്രധാന പ്പെട്ട പല സര്‍വ്വീ സുകളും നിലക്കുകയും അതോടെ യാത്രാ ക്ലേശം രൂക്ഷ മാവു കയും ചെയ്തു.

എല്ലാ വിഭാഗം ജീവന ക്കാരും സമര ത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്നും സമര നേതാ ക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം

കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

October 9th, 2019

logo-government-of-india-ePathram
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശത മാനം വര്‍ദ്ധി പ്പിച്ചു. ഇന്നു രാവിലെ പ്രധാന മന്ത്രി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് ക്ഷാമ ബത്ത കൂട്ടാന്‍ തീരുമാനി ച്ചത്‌. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാര മാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡി. എ. അഞ്ചു ശതമാനം വർദ്ധനവ് അനു വദിച്ചത്. ജൂലായ് മുതൽ മുൻ കാല പ്രാബല്യം ഉണ്ടാവും.

ജീവനക്കാർക്കു സർക്കാർ നൽകുന്ന ദീപാവലി സമ്മാനം എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ വിശേഷി പ്പിച്ചത്.

അമ്പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതി ന്റെ പ്രയോ ജനം ലഭിക്കും. എന്നാല്‍ പതിനാറാ യിരം കോടി രൂപ യുടെ അധിക ബാദ്ധ്യത ഉണ്ടാകും. ഇതോടെ 12 ശതമാന ത്തിൽ നിന്ന് ക്ഷാമ ബത്ത 17 ശത മാന മായി ഉയരും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി. എ. അഞ്ച് ശതമാനം വര്‍ദ്ധി പ്പിച്ചു. 62 ലക്ഷത്തോളം പെൻഷൻ കാർക്ക് ഇത് പ്രയോ ജനപ്പെടും.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തി ന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതി യിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയ ത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവ പ്പുഴ യുടെയും കനോലി കനാലി ന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകി പ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവു ന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യ ത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയു ന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാല ങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിര ക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളി കളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവ സാനി പ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , ,

Comments Off on കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

Comments Off on കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

Page 22 of 46« First...10...2021222324...3040...Last »

« Previous Page« Previous « നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം
Next »Next Page » അനോര ഓണം ആഘോഷിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha