പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച

June 1st, 2022

ogo-norka-roots-ePathram
കോഴിക്കോട് : പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരള നിയമ സഭാ സമിതി 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺ ഫറൻസ് ഹാളിൽ യോഗം ചേരും. സമിതി ചെയർമാൻ എ. സി. മൊയ്തീൻ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി സംഘടനാ പ്രതിനിധി കളുമായും വ്യക്തികളുമായും ചർച്ച നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.

കേരളീയ പ്രവാസി കാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ഈ ജില്ലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും.

പ്രവാസി മലയാളികളുടെ ക്ഷേമം മുന്നില്‍ കണ്ടു പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധി കൾക്കും വ്യക്തികൾക്കും യോഗത്തില്‍ എത്തി പരാതികൾ സമർപ്പിക്കാം.

- pma

വായിക്കുക: , , , , , ,

Comments Off on പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച

ഈദുല്‍ ഫിത്വര്‍ : സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി

April 23rd, 2022

crescent-moon-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ. യിലെ സർക്കാർ ജീവനക്കാർക്ക് 9 ദിവസം അവധി. 2022 ഏപ്രിൽ 30 ശനി മുതൽ മേയ് 6 വെള്ളി വരെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാൾ അവധി. മെയ് 7, 8 ശനിയും ഞായറും വാരാന്ത്യ അവധി അടക്കം 9 ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.

റമദാന്‍ 29 (ഏപ്രിൽ 30 ശനി) മുതല്‍ ശവ്വാല്‍ 3 വരെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

ജ്യോതി ശാസ്ത്ര കണക്കുകൾ പ്രകാരം റമദാന്‍ 30 പൂര്‍ത്തിയാക്കി മെയ് 2 തിങ്കളാഴ്ച (1443 ശവ്വാല്‍ 1)  ഈദുല്‍ ഫിത്വര്‍ ആയിരിക്കും

- pma

വായിക്കുക: , , ,

Comments Off on ഈദുല്‍ ഫിത്വര്‍ : സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

April 11th, 2022

help-dest-activate-in-guruvayoor-temple-for-disabled-ePathram
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് (190), സെക്യൂരിറ്റി സൂപ്പർ വൈസർ (1), അസിസ്റ്റന്‍റ് സെക്യൂരിറ്റി സൂപ്പർ വൈസർ (1) എന്നീ ജോലി ഒഴിവു കളിലേക്ക് ഹിന്ദുക്കളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക – അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർ, ഹവിൽദാർ റാങ്ക് മുതല്‍ മുകളിലുള്ള റാങ്കിലോ വിരമിച്ചവർ ആയിരിക്കണം.

മികച്ച ശാരീരിക ക്ഷമതയും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം. പ്രായം 60 വയസ്സ് കവിയരുത്. ശമ്പളം : സെക്യൂരിറ്റി സൂപ്പർ വൈസർ : 22,000 രൂപ, അസിസ്റ്റന്‍റ് സെക്യൂരിറ്റി സൂപ്പർ വൈസർ : 21,000 രൂപ, സെക്യൂരിറ്റി ഗാർഡ് : 20,350 രൂപ.

ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീലോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. അവസാന തിയ്യതി 2022 ഏപ്രില്‍ 13.

വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. ഫോണ്‍ : 0487-2556335.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു.

April 2nd, 2022

crescent-moon-ePathram
അബുദാബി : വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യ യിലെ വിവിധ സ്ഥലങ്ങളില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച മുതല്‍ (2022 ഏപ്രില്‍ 02) യു. എ. ഇ. യിലും വ്രതാനുഷ്ടാനത്തിന് തുടക്കമായി.

റമദാനില്‍ സർക്കാർ – പൊതു മേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും.

സ്വകാര്യ മേഖല ജീവനക്കാർക്ക് എല്ലാ ദിവസവും പ്രവൃത്തി സമയ ത്തിൽ രണ്ടു മണിക്കൂര്‍ ഇളവു നല്‍കും എന്നും മാനവ വിഭവ ശേഷി, സ്വകാര്യ വത്കരണ മന്ത്രാലയം അറിയിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു.

റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

March 5th, 2022

ramadan-greeting-ePathram
അബുദാബി : 2022 ഏപ്രില്‍ 2 നു തുടക്കം കുറിക്കുന്ന ഈ വര്‍ഷത്തെ റമദാൻ മാസത്തിൽ യു. എ. ഇ. യിലെ സര്‍ക്കാര്‍ സ്ഥാപനങ്ങ ളുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വെള്ളിയാഴ്ച കളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും എന്ന് അധികൃതര്‍.

വെള്ളിയാഴ്ച ഉച്ചക്കു ശേഷവും ശനിയും ഞായറും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വാരാന്ത്യ അവധി ഞായറാഴ്ച ആയി മാറിയ ശേഷമുള്ള യു. എ. ഇ. യിലെ ആദ്യ റമദാനും വെള്ളിയാഴ്ചകൾ തൊഴിൽ ദിനം ആകുന്ന ആദ്യ റമദാനും കൂടിയാണിത്.

- pma

വായിക്കുക: , , , ,

Comments Off on റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

Page 10 of 44« First...89101112...203040...Last »

« Previous Page« Previous « കണ്ണൂര്‍ ഫെസ്റ്റ് 2022 : ക​ണ്ണൂ​ര്‍ പെ​രു​മ​യു​ടെ ത​ക്കാ​രം
Next »Next Page » വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha