തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

June 17th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram

അബുദാബി : യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി (ILOE) യിൽ അംഗത്വം എടുക്കുവാനുളള സമയ പരിധി 2023 ഒക്ടോബർ ഒന്നു വരെ നീട്ടി. നിലവിൽ ജൂൺ 30 വരെ ആയിരുന്നു അനുവദിച്ച സമയ പരിധി.

പൊതുജന ആവശ്യാര്‍ത്ഥം റജിസ്റ്റ്രേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് 400 ദിര്‍ഹം പിഴ ഈടാക്കും.

പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും ഫ്രീ സോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബ്ബന്ധം തന്നെയാണ് എന്നും യു. എ. ഇ. മാനവ വിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു.

സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല കളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്‍റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതി.

നിക്ഷേപകര്‍, ഹൗസ് ഡ്രൈവര്‍, ആയ തുടങ്ങിയ വീട്ടു ജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായ പൂര്‍ത്തി ആകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം വീതം പ്രതി വര്‍ഷം 60 ദിര്‍ഹവും അതിന്‍റെ നികുതിയും (വാറ്റ്) പ്രീമിയം അടക്കണം.

തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം നഷ്ട പരി ഹാരം നല്‍കും. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.

Involuntary Loss of Employment വെബ് സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികള്‍, മണി  എക്സ് ചേഞ്ചുകള്‍, കിയോസ്കുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ചാനലുകള്‍ വഴി ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാം. Twitter, Instagram

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും

June 2nd, 2023

construction worker-UAE-epathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ കഠിന ജോലികൾ ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബ്ബന്ധിത ഉച്ച വിശ്രമ നിയമം യു. എ. ഇ. അധികൃതര്‍ പ്രഖ്യാപിച്ചു.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്നു മാസക്കാലം ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെയാണ് നിയന്ത്രണം. നിരോധിത മാസങ്ങളില്‍ പ്രതിദിന ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത് എന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

uae-labour-in-summer-ePathram

യു. എ. ഇ. യില്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത് ഇത് 19-ാം വര്‍ഷമാണ്. ഉയർന്ന താപ നിലയിൽ ജോലി ചെയ്യു ന്നതു മൂലം ഉണ്ടാവുന്ന അപകട ങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് നിർബ്ബന്ധിത നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാന്‍ ഉള്ള സൗകര്യം തൊഴില്‍ ഉടമകള്‍ ഒരുക്കുകയും വേണം. സര്‍ക്കാര്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നവരില്‍ നിന്നും ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളില്‍ ഒന്നില്‍ അധികം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ പരമാവധി പിഴ തുക 50,000 ദിര്‍ഹം ആയിരിക്കും.

ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതി കൾ 600590000 എന്ന നമ്പറിലൂടെ മൂന്ന് പ്രധാന ഭാഷകൾ ഉൾപ്പെടെ 20 ഭാഷകളിൽ അറിയിക്കാം. W A M

- pma

വായിക്കുക: , , ,

Comments Off on ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും

രക്തം ദാനം ചെയ്ത് തവക്കല്‍ ടൈപ്പിംഗ് ഗ്രൂപ്പ് ജീവനക്കാര്‍

February 1st, 2023

mass-blood-donation-drive-al-tawakkal-team-ePathram
അബുദാബി : അൽതവക്കൽ ടൈപ്പിംഗ് സെന്‍റര്‍ സംഘടിപ്പിച്ച മാസ്സ് ബ്ലഡ് ഡൊണേഷൻ ഡ്രൈവും ആൽഫ തവക്കൽ ലോഗോ പ്രകാശനവും മുസ്സഫ യിലെ തവക്കൽ ടൈപ്പിംഗ് ഹെഡ് ഓഫീസിൽ വെച്ച് നടന്നു.

അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ മാസ്സ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ്, പൗര പ്രമുഖനും വ്യവസായിയുമായ ഖാദിം സുൽത്താൻ റാഷിദ് അൽ ജുനയ്ബി ഉദ്ഘാടനം ചെയ്തു. അഹമ്മദ് അബ്ദുൽ മുഈൻ അഹമ്മദ് മുഹമ്മദ് ബുഅയ്നയ്ന്, അഹമ്മദ് അലവി അഹമ്മദ് സാലിം എന്നിവർ മുഖ്യാതിഥികള്‍ ആയിരുന്നു.

al-tawakkal-typing-alpha-digital-logo-release-ePathram

ആൽഫ തവക്കല്‍ ലോഗോ പ്രകാശനം

അൽതവക്കൽ ഗ്രൂപ്പിനു കീഴിലെ 150 ഓളം ജീവനക്കാർ രക്തം ദാനം ചെയ്തു. തവക്കല്‍ ഗ്രൂപ്പിന്‍റെ ഡിജിറ്റൽ വിഭാഗമായ ആൽഫ തവക്കല്‍ ലോഗോ പ്രകാശനം ചെയ്തു.

മാനേജിംഗ് ഡയറക്ടർ സി. കെ മൻസൂർ, ജനറൽ മാനേജർ സി. മുഹിയുദ്ധീന്‍, സീനിയർ ജനറൽ മാേനജർമാരായ കെ. ദേവദാസൻ, എം. ഷാജഹാൻ, പി. ഫൈസൽ അലി, കെ. വി. മുഹമ്മദ് ഷരീഫ്, സി. ഷമീർ, എൻ. മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Altawakkal : Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on രക്തം ദാനം ചെയ്ത് തവക്കല്‍ ടൈപ്പിംഗ് ഗ്രൂപ്പ് ജീവനക്കാര്‍

ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍

January 29th, 2023

logo-india-post-ePathram
ന്യൂഡല്‍ഹി : പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലായി 98,083 ജോലി സാദ്ധ്യതകള്‍ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റ്. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്‍റിലേക്ക് ഓണ്‍ ലൈനില്‍ അപേക്ഷിക്കാം. പ്രായ പരിധി 18 വയസ്സു മുതല്‍ 32 വയസ്സ് വരെ.

പോസ്റ്റ്മാന്‍ പദവികളിലേക്ക് 59,099 പേര്‍ക്ക് ജോലി ഒഴിവുകള്‍ ഉണ്ട്. അതില്‍ കേരളത്തില്‍ 2,930  പോസ്റ്റ് മാന്‍ ഒഴിവു കള്‍ ഉണ്ട്. ഒട്ടാകെ മെയില്‍ ഗാര്‍ഡ് തസ്തികയില്‍ 1,445 പേര്‍ക്കും മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 23 സര്‍ക്കിളു കളിലായി 37,539 ഒഴിവുകളും ഉണ്ട്. ഇതില്‍ കേരളത്തില്‍ 74 മെയില്‍ ഗാര്‍ഡ്, 1,424 മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളുണ്ട്.  Apply ONline, India Post : Twitter 

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍

അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

January 25th, 2023

al-tawakkal-typing-blood-donation-camp-press-meet-ePathram

അബുദാബി : രക്ത ദാനത്തിന്‍റെ മഹത്വം പ്രവാസി സമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനമായ അൽ തവക്കൽ ടൈപ്പിംഗ് സെന്‍റര്‍ ജീവനക്കാര്‍ ബോധ വല്‍ക്കരണ ക്യാമ്പും രക്ത ദാനവും സംഘടിപ്പിക്കുന്നു.

മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ (10) യിലാണ് അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിലെ 150 ഓളം ജീവനക്കാര്‍ രക്ത ദാനം ചെയ്യുക എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പോറ്റമ്മ നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ 51 ആം ദേശീയ ദിനത്തിൽ ആരംഭം കുറിച്ച രക്ത ദാന പരിപാടിയുടെ സമാപനം കൂടിയാണ് 2023 ജനുവരി 27 വെള്ളിയാഴ്ച ഒരുക്കുന്ന രക്ത ദാന ക്യാമ്പ്.

കേരളത്തിലെ പൊതു സമൂഹത്തിലും അൽ തവക്കല്‍ ടീം സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രളയം, ഉരുൾ പൊട്ടൽ, കൊവിഡ് വ്യാപന സാഹചര്യങ്ങളും കേരളത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളില്‍ അൽ തവക്കല്‍ ടീം സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

സ്വദേശികളും വിദേശികളുമായ സാമൂഹ്യ സേവന രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന രക്തദാന ക്യാമ്പ് പരിപാടി യിൽ സാമൂഹ്യ സേവന രംഗത്തും മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന തിനായി തവക്കല്‍ മാനേജ് മെന്‍റിന്‍റെ കീഴില്‍ സ്ഥാപനത്തിലെ ജീവനക്കാരേയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് സന്നദ്ധ സേവകരുടെ കൂട്ടായ്മയായി ‘തവക്കൽ വളണ്ടിയേഴ്സി’ ന് രൂപം നൽകും.

ഇതോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഴ്സ് യൂണിറ്റിനു രൂപം നൽകി അടിയന്തര ഘട്ടത്തിൽ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കുവാന്‍ സംവിധാനം ഒരുക്കും എന്നും തവക്കല്‍ മാനേജിംഗ് ഡയറക്ടര്‍ സി. കെ. മൻസൂർ പറഞ്ഞു.

അൽ തവക്കല്‍ ജനറൽ മാനേജർ സി. മുഹിയുദ്ദീൻ, സീനിയർ ജനറൽ മാനജർമാരായ കെ. ദേവദാസൻ, എം. ഷാജഹാൻ, പി. ഫൈസൽ അലി, കെ. വി. മുഹമ്മദ് ഷരീഫ്, സി. ഷമീർ, എൻ. മുഹമ്മദ് ആസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യു. എ. ഇ. യില്‍ 26 വർഷത്തെ സേവന പാരമ്പര്യമുള്ള അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിന് പത്തില്‍ അധികം ബ്രാഞ്ചുകളും 150 ൽ പരം വിദഗ്ധ പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ജോലിക്കാരും ഉണ്ട്.

നവീന സാങ്കേതിക സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ പ്രാവര്‍ത്തികമാക്കി പുതു യുഗത്തിന്‍റെ മാറ്റങ്ങൾ ഉള്‍ക്കൊണ്ടും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചും എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാവുന്ന ആൽഫാ തവക്കൽ എന്ന പ്രീമിയം സർവ്വീസ് വിഭാഗം ഉടന്‍ തുടങ്ങുന്നു എന്നും അൽ തവക്കല്‍ മാനേജ്മെന്‍റ് അറിയിച്ചു.  Twitter

- pma

വായിക്കുക: , , , , , , ,

Comments Off on അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

Page 9 of 47« First...7891011...203040...Last »

« Previous Page« Previous « ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Next »Next Page » പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha