അബുദാബി : സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യ ങ്ങളിലേക്കുള്ള യാത്രാ വിലക്കിനെ തുടർന്ന് യു. എ. ഇ. യിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചു പോകണം എന്ന് യു. എ. ഇ. ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശ്ശനമായി പാലിക്കണം എന്നതിനാല്‍ യു. എ. ഇ. വഴി യുള്ള സൗദി, കുവൈറ്റ് യാത്രകള്‍ തൽക്കാലം സാദ്ധ്യമല്ല എന്നും എംബസി വ്യക്തമാക്കി.
അതതു രാജ്യങ്ങളിലെ പുതിയ യാത്രാ നിയന്ത്രണങ്ങളും കൊവിഡ് വ്യവസ്ഥ കളും അനുസരിച്ച് മാത്രമേ യാത്ര ക്കാര്‍ക്ക് ഇനിയുള്ള തീരുമാനങ്ങൾ എടുക്കുവാന്‍ കഴിയൂ. വിദേശ രാജ്യങ്ങളിലേക്ക് വരുന്നവർ ആവശ്യ ത്തിനുള്ള പണം കൈയിൽ കരുതണം.
ഇപ്പോൾ യു. എ. ഇ. യില്‍ കുടുങ്ങി യവർ തിരികെ പോയതിനു ശേഷം, സ്ഥിതി ഗതികൾ സാധാരണ നില യിലേക്ക് എത്തിയാല്‍ യാത്ര തുടരണം എന്നും എംബസ്സി വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.